“തീവ്രചുഴലികാറ്റ്” മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം .തമിഴ്‌നാട്ടിൽ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്

13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ചെന്നൈ,ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെ മേഖലയില്‍ വിന്യസിച്ചു.

0

ചെന്നൈ | മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിലെ കാരക്കലിന് സമീപം തീരംതൊടും. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ചെന്നൈ,ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെ മേഖലയില്‍ വിന്യസിച്ചു.

തീവ്ര ചുഴലിക്കാറ്റ് മാൻദൗസ് ( Mandous )തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ സ്ഥിതി ചെയ്യുന്നു.6 മണിക്കൂറിനുശേഷം
ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു ഇന്ന് ( ഡിസംബർ 9) അർധരാത്രിയോടെ തമിഴ്നാട് – പുതുച്ചേരി – തെക്കൻ ആന്ധ്രാ പ്രദേശ് തീരാത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65 – 75 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഡിസംബർ 9,10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.

ചുഴലികാറ്റ് ഇപ്പോൾ മഹാബലിപുരത്തു ഏതാണ്ട് 230 കിലോമീറ്റർ മാത്രം അകലെയാണ് . ചെന്നൈയിൽ നിന്നും 250 കിലോമീറ്റർ അകലെ. സിസ്റ്റം “തീവ്രചുഴലികാറ്റ്” ( Severe Cyclone ) അവസ്ഥയിൽ നിന്നും അല്പം ശക്തി കുറഞ്ഞു “ചുഴലികാറ്റ്” ( Cyclone ) ആയിട്ടുണ്ട്‌. ഇപ്പോൾ കാറ്റിന്റെ വേഗത മണിക്കൂറിൽ 70 – 100 കിലോമീറ്റർ. ചിലപ്പോൾ വീണ്ടും ശക്തി കൂടാൻ സാധ്യത ഉണ്ട്.

ഇന്ന് രാത്രി 11 മണിയോടെ മഹാബലിപുരത്തിനു തെക്കായി വില്ലുപുരത്തെ ” മരക്കാനം ” തീരത്ത് ” നിലംപതിക്കാൻ ( Land fall ) ആണ് സാധ്യത. നിലം തൊടുമ്പോൾ ഏകദേശം 70-100 കിലോമീറ്റർ വേഗതയിലുള്ള ചുഴലികാറ്റ് ആകാനാണ് സാധ്യത. തമിഴ്നാട്ടിൽ ശക്തമായ മഴയും കാറ്റും ഉച്ചയോടെ തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുചേരി മുതൽ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്.. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്ടിലെ 12 ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, വെല്ലൂര്‍, റാണിപേട്ടൈ, കാഞ്ചീപുരം തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാത്രി മുതല്‍ വടക്കന്‍ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ ശക്തികുറഞ്ഞ മഴ പെയ്യുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 5.30 വരെയുള്ള കണക്കുകള്‍ പ്രകാരം ചെന്നൈയില്‍ 52.5 മില്ലിമീറ്റർ മഴയാണ് പെയ്തത്.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാര്‍ക്കുകളും കളിസ്ഥലങ്ങളും തുറക്കരുതെന്ന് ചെന്നൈ നഗരസഭ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ച ബീച്ച് സന്ദര്‍ശനം ഒഴിവാക്കണമെന്നും വാഹനങ്ങള്‍ മരങ്ങള്‍ക്കു താഴെ പാര്‍ക്ക് ചെയ്യരുതെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബീച്ചുകളിലെ കടകളെല്ലാം അടച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 5,093 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

വില്ലുപുരം, കാഞ്ചീപുരം, പുതുച്ചേരി, ചെങ്കല്‍പ്പട്ടു മേഖലകളിലെ വിവിധയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. പത്തുജില്ലകളില്‍ ദേശീയ ദുരന്തനിവാരണ പ്രതികരണസേനാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രക്ഷാദൗത്യത്തിന് ആവശ്യമായ ബോട്ടുകളും മരംമുറിയന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്.തമിഴ്‌നാടിനെ കൂടാതെ ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളിലും മന്‍ദൗസ് മഴയ്ക്ക് കാരണമായേക്കും. നെല്ലൂര്‍, തിരുപ്പതി, ചിറ്റൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഈ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി വ്യാഴാഴ്ച അവലോകനയോഗം വിളിച്ചുചേര്‍ത്തിരുന്നു. വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്.മന്‍ദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമിയും അവലോകനയോഗം വിളിച്ചുചേര്‍ത്തിരുന്നു. 238 ദുരിതാശ്വാസകേന്ദ്രങ്ങളാണ് പുതുച്ചേരിയില്‍ തുറന്നിട്ടുള്ളത്. എന്‍.ഡി.ആര്‍.എഫ്. സംഘാംഗങ്ങളെയും പുതുച്ചേരിയില്‍ വിന്യസിച്ചിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

You might also like