ജമ്മു ‘ഷോപ്പിയാനിൽ ഏറ്റുമുട്ടൽ, സൈന്യം ഭീകരനെ വധിച്ചു

ഒരു ഭീകരനെ വധിക്കാൻ സാധിച്ചു. ഭീകരർ താവളമാക്കിയ പ്രദേശം കേന്ദ്രീകരിച്ചാണ് റെയ്ഡ് ജമ്മുകശ്മീർ പോലീസും സി.ആർ.പി.എഫും സംയുക്തമായ നീക്കമാണ് ഭീകരരർക്കെതിരെ നടത്തുന്നത്

0

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യം ഭീകരനെ വധിച്ചു. ഷോപ്പിയാനിലെ രഖാമാ മേഖലയിലാണ് സൈന്യത്തിന്റെ തിരച്ചിൽ നടക്കുന്നത്. ഒരു ഭീകരനെ വധിച്ചെന്നാണ് റിപ്പോർട്ട്.‘ഷോപ്പിയാനിൽ ഭീകരർക്കെതിരെ തിരച്ചിൽ തുടരുകയാണ്. ഒരു ഭീകരനെ വധിക്കാൻ സാധിച്ചു. ഭീകരർ താവളമാക്കിയ പ്രദേശം കേന്ദ്രീകരിച്ചാണ് റെയ്ഡ് ജമ്മുകശ്മീർ പോലീസും സി.ആർ.പി.എഫും സംയുക്തമായ നീക്കമാണ് ഭീകരരർക്കെതിരെ നടത്തുന്നത്. ഏറ്റുമുട്ടൽ തുടരുകയാണ്.’ ജമ്മുകശ്മീർ പോലീസ് പറഞ്ഞു.

ഇന്നലെ അർദ്ധരാത്രിയോടെയാണ് ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ മേഖല കേന്ദ്രീ കരിച്ച് സൈന്യം നിലയുറപ്പിച്ചത്. പുലർച്ചെയാണ് തിരച്ചിൽ ആരംഭിച്ചതെന്നും ജമ്മുകശ്മീർ പോലീസ് അറിയിച്ചു.

You might also like

-