കർഷക സമരം പരിഹാരം കാണണം ദേശിയ പാതകൾ അനന്തമായി അടച്ചിടാനാകില്ല

അതിർത്തികളിലെ റോഡ് ഉപരോധം അനിശ്ചിതക്കാലം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി. വിഷയത്തിൽ നിയമപരമായ ഇടപെടൽ വഴിയോ പാർലമെന്റിലെ ചർച്ചകളിലൂടെയോ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു.

0

ഡൽഹി:ഡൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന്‍റെ പേരിൽ ദേശീയപാതകൾ എത്രകാലം അടച്ചിടുമെന്ന് സുപ്രീംകോടതി. ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി.കാർഷിക നിയമങ്ങൾക്കെതിരെ  അതിർത്തികളിലെ റോഡ് ഉപരോധം അനിശ്ചിതക്കാലം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി. വിഷയത്തിൽ നിയമപരമായ ഇടപെടൽ വഴിയോ പാർലമെന്റിലെ ചർച്ചകളിലൂടെയോ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു.
കർഷകരുടെ റോഡ് ഉപരോധത്തിനെതിരെ നോയിഡ സ്വദേശി സമർപ്പിച്ച് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാൽ പരാമർശം. ദേശീയ പാതകൾ ഇങ്ങനെ അനിശ്ചിതക്കാലം ഉപരോധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതുമൂലം ദിവസേനയുള്ള യാത്രക്കാർ മുതൽ ദീർഘദൂര യാത്രക്കാർ വരെ പ്രതിസന്ധിയിലാകുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വിഷയത്തിൽ പരിഹാരം കാണമെന്ന് കേന്ദ്രസർക്കാരിനോടും, യുപി, ഹരിയാന സർക്കാരുകളോടും ബെഞ്ച് ആവശ്യപ്പെട്ടു. ചർച്ചകൾക്കായി ഒരു ഉന്നതതല സമിതി രൂപീകരിച്ചെങ്കിലും പ്രതിഷേധിക്കുന്ന സംഘടനകൾ സമിതിയുമായി സഹകരിക്കുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിൽ പ്രതിഷേധിക്കുന്ന സംഘടനകളെ കക്ഷികളാക്കാൻ അപേക്ഷ സമർപ്പിക്കാൻ സോളിസിറ്റർ ജനറലിനോട് ബെഞ്ച് നിർദ്ദേശിച്ചു. കേസിൽ തിങ്കളാഴ്ച്ച വീണ്ടും വാദം കേൾക്കും.

നേരത്തെ ഷെഹീൻ ബാഗ് സമരത്തിൽ റോഡ് പൂർണ്ണമായി ഉപരോധിച്ച് സമരം അനുവദിക്കാനാകില്ലെന്നും മൂൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം സമരം നടത്താനാകൂവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനിടെ കർണാലിലെ ജൂൻഡലാ ഗ്രാമത്തിൽ നടന്ന ബിജെപി പരിപാടിക്ക് നേരെ കർഷകർ പ്രതിഷേധമായി എത്തിയത് സംഘർഷത്തിനിടയാക്കി.ഹരിയാന മുഖ്യമന്ത്രി കോലവും പ്രതിഷേധക്കാർ കത്തിച്ചു. ബാരിക്കേഡ് മറികടന്ന് പരപാടി സ്ഥലത്തേക്ക് പോകാനുള്ള കർഷകരുടെ നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് പൊലീസ് ലാത്തിവീശി. സംഘർഷത്തെ തുടർന്ന് പരിപാടി റദ്ദാക്കുകയാണെന്ന് ബിജെപി അറിയിച്ചു.അതിനിടെ ഹരിയാനയിലെ കർണാലിൽ ഇന്ന് വീണ്ടും സംഘർഷമുണ്ടായി. ബി.ജെ.പിയുടെ പരിപാടിക്ക് നേരെ കർഷകർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിപാടി പിന്നീട് ഉപേക്ഷിച്ചു

You might also like