കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിവിട്ടു വീഴ്ചയില്ലാത്ത നടപടി റവന്യൂ മന്ത്രി കെ രാജൻ

'36 പേർ ഇന്നലെ ഓഫീസിലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. ആകസ്മികമായി അവധിയിൽ കാണുന്നത് 24 പേരാണ്. സംഭവത്തിലെ കാരണം കൃത്യതയോടുകൂടി പരിശോധിക്കും. സർവ്വീസ് ചട്ടങ്ങൾ പ്രകാരം എങ്ങനെയാണ് ലീവ് എടുത്തത്, ലീവിന്റെ കാരണം, ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നതെല്ലാം പരിശോധിക്കും.

0

പത്തനംതിട്ട | കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് വിനോദ യാത്രയ്ക്ക് പോയ സംഭവത്തിൽ എല്ലാ വശവും വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 36 പേർ ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. ഇതിൽ 24 പേർ അവധിയെടുക്കാതെയാണ് വിനോദ യാത്രയ്ക്ക് പോയത്. സർവ്വീസ് ചട്ടങ്ങൾ പ്രകാരമുളള അവധി, അവധിയുടെ കാരണം എന്നിവ പരിശോധിക്കും. ഔദ്യോഗിക ചട്ടങ്ങൾക്കപ്പുറത്തേക്ക് കൂട്ടായ നിലയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നതും അന്വേഷിക്കും. വിട്ടുവീഴ്ചയില്ലാത്ത സമീപനമാവും സർക്കാർ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

’36 പേർ ഇന്നലെ ഓഫീസിലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. ആകസ്മികമായി അവധിയിൽ കാണുന്നത് 24 പേരാണ്. സംഭവത്തിലെ കാരണം കൃത്യതയോടുകൂടി പരിശോധിക്കും. സർവ്വീസ് ചട്ടങ്ങൾ പ്രകാരം എങ്ങനെയാണ് ലീവ് എടുത്തത്, ലീവിന്റെ കാരണം, ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നതെല്ലാം പരിശോധിക്കും. സാധാരണ നിലയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അവധിയെടുക്കാൻ കഴിയുന്ന വിധത്തിൽ കെഎസ് ആർ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട കാര്യങ്ങളും പരിശോധിക്കും. അതിനപ്പുറത്തേക്ക് കൂട്ടായ നിലയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നതും അന്വേഷിക്കും. വിശദാംശങ്ങൾ ലഭ്യമാകാതെ നടപടിയിലേക്ക് കടക്കാൻ സാധിക്കില്ല. വിവരമറിഞ്ഞയുടൻ സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്,’മന്ത്രി പറഞ്ഞു.

ജീവനക്കാർ വിനോദ യാത്രയ്ക്ക് പോയതിന്റെ ഫോട്ടോഗ്രാഫുകൾ ഇന്ന് പുറത്ത് വന്നിരുന്നു. സംഘത്തിൽ തഹസിൽദാർ എൽ കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നു. ഓഫീസിലെ 24 ജീവനക്കാർ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്ക്ക് പോയത്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സംഘം യാത്ര പോയത്. ഓഫീസ് സ്റ്റാഫ്‌ കൗൺസിൽ സംഘടിപ്പിച്ച യാത്രയ്ക്കായി 3000 രൂപ വീതം ഓരോരുത്തരും നൽകിയിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ തഹസിൽദാരോട് വിശദീകരണം തേടിയിട്ടുണ്ട്. ജില്ലാ കളക്ടർ ഓഫീസിൽ ഹാജരാവാത്ത മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ അടിയന്തിരമായി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. താലൂക്ക് ഓഫീസിൽ ആളില്ലെന്ന വിവരം ലഭിച്ച എംഎൽഎ തഹസിൽദാർ ഓഫീസിൽ എത്തുകയായിരുന്നു. അതോടെയാണ് തഹസിൽദാർ അടക്കം മൂന്നാറിലേക്ക് ടൂർ പോയതാണെന്ന് മനസ്സിലായത്. തുടർന്ന് എംഎൽഎ കെ യു ജനീഷ്കുമാർ തഹസിൽദാറെ ഫോണിൽ ബന്ധപ്പെട്ട് ക്ഷുഭിതനായി

വാഹനസൗകര്യങ്ങൾ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് ഓഫീസിൽ പല ആവശ്യങ്ങൾക്കുമായി എത്തുന്നത്. എന്നാൽ ആ സമയം ഓഫീസിൽ ഉദ്യോഗസ്ഥരില്ല. 23 പേർ മാത്രമാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. വിശദമായ അന്വേഷണം നടത്തി പൂർണ്ണമായ റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകുകയായിരുന്നു.

You might also like

-