കോന്നി താലൂക്ക് ഓഫീസിലെ ഉല്ലാസ യാത്ര ന്യായികരിച്ച് സി പി ഐ ജില്ലാ നേതൃതം . എം എൽ ക്ക് പിന്തുണയുമായി സി പി ഐ എം

എം.എൽ.എയുടെ നടപടി അപക്വമാണെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആർ. ഗോപിനാഥൻ പറഞ്ഞു. "എംഎൽഎക്ക് തഹസിൽദാരുടെ കസേരയിൽ ഇരിക്കാൻ അധികാരം ഉണ്ടോ?" സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ ചോദിച്ചു

0

പത്തനംതിട്ട | കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ കൂട്ടഅവധിയെടുത്ത് ഉല്ലാസ യാത്രപോയ സംഭവത്തിൽ സിപിഐയും സിപിഎമ്മും പോരിലേക്ക്ക് . കെ.യു. ജനീഷ് കുമാർ എം.എൽ.എയ്ക്കെതിരെ വിമർശനവുമായി സി.പി.ഐ. രംഗത്തെത്തി. എം.എൽ.എയുടെ നടപടി അപക്വമാണെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആർ. ഗോപിനാഥൻ പറഞ്ഞു. “എംഎൽഎക്ക് തഹസിൽദാരുടെ കസേരയിൽ ഇരിക്കാൻ അധികാരം ഉണ്ടോ?” സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ ചോദിച്ചു. ജനീഷ്കുമാർ പ്രതിപക്ഷ എംഎൽഎയെ പോലെ പെരുമാറി. റവന്യൂ വകുപ്പും സർക്കാരും മോശമാണെന്ന സന്ദേശം എംഎൽഎയുടെ പ്രവർത്തനത്തിലൂടെ ഉണ്ടായെന്നും അദ്ദേഹം വിമർശിച്ചു.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നടപടി അപക്വമെന്നാരോപിച്ച് സി.പി.ഐ. രംഗത്തെത്തി. എക്സിക്യൂട്ടിവ് അധികാരമുള്ള തഹസീൽദാരുടെ കസേരയില്‍ എം.എൽ.എ. കയറിയിരുന്നതും രേഖകൾ പരിശോധിച്ചതും ശരിയാണോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. അതൊരു അപക്വമായ നിലപാടായിപ്പോയി എന്നാണ് സി.പി.ഐയുടെ അഭിപ്രായം. റവന്യൂ വകുപ്പില്‍ എന്തോ വലിയ കുഴപ്പം നടക്കുന്നുണ്ട് എന്ന് ചിത്രീകരിക്കുന്ന സമീപനമാണ് എംഎല്‍എയുടേത്. ഇതില്‍ പ്രതിഷേധമുണ്ടെന്നും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആർ. ഗോപിനാഥൻ പറഞ്ഞു.

ജീവനക്കാർ ഉല്ലാസയാത്ര പോയത് ഒരു ക്വാറി ഉടമയുടെ വണ്ടിയിലാണെന്നും ഇതൊരു സ്പോൺസേർഡ് യാത്രയാണെന്നും ജനീഷ് കുമാർ എം.എൽ.എ. പറഞ്ഞു. സംഭവത്തിൽ എ.ഡി.എമ്മിനെതിരേയും എം.എൽ.എ. രംഗത്തെത്തി. എ.ഡി.എം. ജീവനക്കാരെ സംരക്ഷിക്കുകയാണെന്നും മെഡിക്കൽ ലീവെടുത്ത് ജീവനക്കാർ മൂന്നാറിൽ പാട്ടുപാടി നടക്കുന്നുവെന്നും എം.എൽ.എ പരിഹസിച്ചു.എം എൽ എ വിളിച്ച വികസന സമതിയോഗംബോധപൂർവ്വം ഒഴുവാക്കിയാണ് കോന്നി തഹസിൽദാർ മൂന്നാറിലേക്ക് പുറപ്പെട്ടത് .

എ.ഡി.എമ്മിനെതിരെ എം.എൽ.എ. രൂക്ഷ വിമർശനങ്ങളുന്നയിച്ചു. ഒച്ഛാനിച്ചു നിൽക്കലല്ല എം.എൽ.എയുടെ പണി. ഞാൻ എന്റെ ജോലിയുടെ ഭാഗമാണ് നിർവ്വഹിച്ചത്. ജീവനക്കാർ നടത്തിയത് യാത്ര സ്പോൺസേർഡ് യാത്രയാണെന്നും ജനീഷ് കുമാർ പ്രതികരിച്ചു. സർക്കാരിന്റെ കാശും വാങ്ങി പാറമട മുതലാളിയുടെ വണ്ടിയിൽ വിനോദയാത്ര പോയ നെറികേടിനെതിരേ ഏതറ്റംവരെയും പോകുമെന്നും എം.എൽ.എ. പറഞ്ഞു. ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോൾ എ.ഡി.എം. സ്വീകരിച്ചിരിക്കുന്നത്. എ.ഡി.എം. നടത്തിയിട്ടുള്ള അധിക്ഷേപത്തിനെതിരേ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെ 63 ജീവനക്കാരുള്ള കോന്നി താലൂക്ക് ഓഫീസിലെ 39 പേരാണ് വെള്ളിയാഴ്ച അവധിയെടുത്തത് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയത്. ഇതില്‍ 17 പേര്‍ ഔദ്യോഗികമായി അവധിക്ക് അപേക്ഷിച്ച് ടൂര്‍ പോവുകയായിരുന്നു. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടൂര്‍ സംഘത്തിലുണ്ട്. ബാക്കി 22 പേര്‍ അനധികൃതമായി അവധിയില്‍ പ്രവേശിച്ചതായാണ് വിവരം. സംഭവം വാർത്തയായതിന് പിന്നാലെ എം.എൽ.എ. ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. ഇത് ഇടതുപാളയത്തിൽ തന്നെ അസ്വാരസ്യങ്ങൾക്കിയെന്നാണ് സൂചന.

എന്നാൽ എം.എൽ.എയ്ക്ക് പൂർണ പിന്തുണയുമായി സി.പി.എം. ജില്ലാ നേതൃത്വം രംഗത്തെത്തി. ഉല്ലാസയാത്ര ഒരു കാരണവശാലും അനുവദിക്കാൻ സാധിക്കില്ല. ആര് സംരക്ഷണം കൊടുക്കുന്നു എന്നതല്ല പ്രശ്നം. ജനങ്ങൾക്കുണ്ടായ പ്രശ്നത്തിൽ എം.എൽ.എ. ഇടപെട്ടത് നൂറുശതമാനം ശരിയായ കാര്യം തന്നെയാണെന്നും സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു.സംഭവത്തിൽ വഴിവിട്ട നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കഴിഞ്ഞദിവസം റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കിയത്. റിപ്പോർട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

You might also like

-