“ചികിത്സയുടെ എല്ലാ വിവരങ്ങളും കയ്യിലുണ്ട്. അത് ഞാൻ നേതാക്കളെ അറിയിച്ചിട്ടുണ്ട്”ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ

"2015 മുതൽ തുടങ്ങിയതാണ് ഇത്തരം വ്യാജ പ്രചരണം. ചികിത്സയുടെ എല്ലാ വിവരങ്ങളും കയ്യിലുണ്ട്. അത് ഞാൻ നേതാക്കളെ അറിയിച്ചിട്ടുണ്ട്, ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയുടെ പിന്തുണ ഉണ്ട് എന്നതിൽ സന്തോഷമുണ്ട് "

0

തിരുവനന്തപുരം | മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ. ആശുപത്രിയുടെ പേരിൽ ചിലർ വ്യാജ രേഖ ഉണ്ടാക്കിയതായി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. കുടുംബം ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകുന്നില്ലെന്നുള്ള വ്യാജ വാർത്തകളാണ് പുറത്തുവരുന്നത്. പല കാര്യങ്ങളും വ്യാജമാണ്. തങ്ങളുടെ കുടുംബത്തോട് ക്രൂരത എന്തിനാണെന്ന് അറിയില്ലെന്നും ഇത്തരം സമീപനം ശരിയല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
“2015 മുതൽ തുടങ്ങിയതാണ് ഇത്തരം വ്യാജ പ്രചരണം. ചികിത്സയുടെ എല്ലാ വിവരങ്ങളും കയ്യിലുണ്ട്. അത് ഞാൻ നേതാക്കളെ അറിയിച്ചിട്ടുണ്ട്, ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയുടെ പിന്തുണ ഉണ്ട് എന്നതിൽ സന്തോഷമുണ്ട് “- ചാണ്ടി ഉമ്മൻ പറഞ്ഞു. പാർട്ടിയുടെ സഹായത്തോടെയാണ് നാളെ പോകുന്നത്. ചികിത്സക്കായി ജർമ്മനിയിൽ പോയതും പാർട്ടിയുടെ സഹായത്തോടെയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പലകാര്യങ്ങളും പറയാനുണ്ട്. സമയമാകുമ്പോൾ പറയും. കൂടാതെ ഉമ്മൻ ചാണ്ടി തന്നെയാണ് ചികിത്സ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

അതേസമയം ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് അദ്ധ്യക്ഷൻ്റെ നിർദേശ പ്രകാരം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സന്ദർശിച്ചിരുന്നു. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി. എന്നാലും ക്ഷീണിതനാണ്. അദ്ദേഹത്തെ നാളെ പ്രത്യേക വിമാനത്തിൽ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ട് പോകും.

You might also like