പതിനൊന്നുകാരി അഹമ്മദാബാദ് ജില്ലാ കളക്ടർ

കളക്ടറുടെ ഔദ്യോഗിക വാഹനത്തിലാണ് ഫ്‌ളോറ കളക്ട്രേറ്റിലെത്തിയത്. വലിയ ആഘോഷങ്ങളോടെയാണ് അധികൃതർ കുട്ടിയെ വരവേറ്റത്. പതിനൊന്ന് കാരിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയുമാണ് ഉദ്യോഗസ്ഥർ അവളെ മടക്കിയച്ചത്

0

ഗാന്ധിനഗർ: പതിനൊന്നു വയസാകാരി ജില്ലാ കളക്ടർ റായി ബ്രെയിൻ ട്യൂമറിനോട് പോരാടുന്ന പതിനൊന്നുകാരിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് അഹമ്മദാബാദ് ജില്ലാ ഭരണകൂടം.
കളക്ടർ ആകണമെന്ന കുട്ടിയുടെ ആഗ്രഹം അധികൃതർ സാധിച്ചുനല്കിയതു .ഒരു ദിവസത്തേക്കാണ് ഫ്‌ളോറ അസോഡിയ എന്ന പതിനൊന്നുകാരി കളക്ടർ പദവി വഹിച്ചത്. മേയ്‌ക്ക്-എ-വിഷ് എന്ന സംഘടനയോട് ഫ്‌ളോറയുടെ ആഗ്രഹം അറിയിക്കുകയും തുടർന്ന് സംഘാടകർ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഒരു ദിവസത്തേക്ക് കളക്ടർ ആകണം എന്ന ആഗ്രഹം നിറവേറ്റുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളാണ് ആഗ്രഹം സംഘടനയെ അറിയിച്ചത്. ജനങ്ങളുടെ ആഗ്രഹങ്ങൾ തങ്ങളാലാകുന്ന വിധം നിറവേറ്റുന്ന സംഘടനയാണ് മേയ്‌ക്ക്-എ-വിഷ് ഫൗണ്ടേഷൻ.

കളക്ടറുടെ ഔദ്യോഗിക വാഹനത്തിലാണ് ഫ്‌ളോറ കളക്ട്രേറ്റിലെത്തിയത്. വലിയ ആഘോഷങ്ങളോടെയാണ് അധികൃതർ കുട്ടിയെ വരവേറ്റത്. പതിനൊന്ന് കാരിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയുമാണ് ഉദ്യോഗസ്ഥർ അവളെ മടക്കിയച്ചത്. ഭാവിയിൽ കളക്ടർ ആകണം എന്നാണ് ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ പതിനൊന്നുകാരിയുടെ സ്വപ്‌നം. എന്നാൽ ബ്രെയിൻ ട്യൂമർ പിടിപെട്ടതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി കുട്ടിയുടെ ആരോഗ്യം നഷ്ടപ്പെടുകയായിരുന്നു. ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് ഫ്‌ളോറയുടെ അച്ഛൻ അപൂർവ് അസോഡിയ പറഞ്ഞു. എന്നാൽ മകൾ തിരികെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ.

You might also like

-