ഈറ്റ ,മുള. കാട്ടുവള്ളി, തഴ, മേഖലയിൽ ജോലിചെയ്യുന്ന പാരമ്പരത തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം

പൊതുവിപണിയിൽ വലി ഡിമാന്റുള്ള ബാംബൂ കോർപറേഷന്റെ ബൂ പ്ലൈ നിർമ്മാണത്തിനുള്ള പനമ്പിന്റെ 25 ശതമാനം പോലും പാരമ്പരത മേഖലയിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ല

0

 

അടിമാലി | സംസ്ഥാനത്തെ ഈറ്റ കാട്ടുവള്ളി തഴ ,മേഖലയിൽ ജോലി ചെയുന്ന പാരമ്പരത തൊഴിലകൾക്ക് സർക്കർ സഹായത്തോടെ സൗജന്യം പരിശീലനം . പരമ്പരതമേഖലയിൽ ടൂറിസം സാദ്ധ്യതകൾ കുടി പരിഗണിച്ച് കൂടുതൽ ഗുണമേന്മയുള്ള ഉത്‌പന്നങ്ങൾ വിപിണിയിൽ എത്തിക്കുകയും അത് വഴി തൊഴിലകളുടെ വരുമാനം വർദ്ധിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത് .

സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം ആളുകൾ ഈറ്റ കാട്ടുവള്ളി തഴ മേഖലയിൽ ജോലി ചെയ്യുന്നതായാണ് സർക്കാർ കണക്ക് ഇതിൽ ഒരു ലക്ഷത്തോളം തൊഴിലകൾ ക്ഷേമനിധിയിൽ അംഗങ്ങളാണ് . പാരമ്പരത തൊഴിലാളികൾ നിർമ്മയ്ക്കുന്ന വസ്തുക്കൾക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും ഈ മേഖലയിൽ ഉത്‌പാദനം വളരെക്കുറവാണ്.  . മാറ്റ് മൂല്യ വർധിത ഉല്പന്നങ്ങങ്ങളുടെ നിർമ്മാണവും നന്നേകുറവാണ് , ഈ സാഹചര്യത്തിലാണ് പാരമ്പരത തൊഴിലകൾക്ക് വിദഗ്ധ പരിശീലനം നല്കാൻ സർക്കാർ തീരുമാനിച്ചതായി ഈറ്റ കാട്ടുവള്ളി ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്സ്ണ്ടെർ പറഞ്ഞു . യന്ത്ര സഹായമില്ലാതെ പാരമ്പരത ജോലി ജോലിയിൽ ഏർപ്പെട്ടിരിക്കയുന്ന ഈ മേഖലയിലെ തൊഴിലകൾക്ക് യന്ത്രങ്ങൾ ഉപയോഗച്ചുള്ള നിർമ്മാണത്തിൽ പരിശീലനമാണ് സർക്കാർ ലക്ഷ്യമിടുന്നത് . പനമ്പ് , കുട്ട ,വട്ടി , മുറം,മാറ്റ് കരകൗശല വസ്തുക്കൾ എന്നിവ യാത്രങ്ങൾ ഉപയോഗിച്ച് വേഗത്തിൽ നിർമ്മയ്ക്കാനുള്ള പരിശീലനമാകും പ്രധാനമായും നൽകുക . ഇതുവഴി പാരമ്പരത തൊഴിൽ മേഖലയിൽ ഉത്പാദന ക്ഷമത വർദ്ധിപ്പാക്കാനും.കൂടുതൽ ഉല്പന്നങ്ങൾ വിപണയിൽ എത്തിക്കാനും സാധിക്കും കേരളാ സ്റ്റേറ്റ് ബാംബൂ കോര്പറേഷനുള്ള വിവിധ ഉലപന്നങ്ങൾ തൊഴിലകളിൽ നിന്നുംനേരിട്ട് ശേഖരിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട് .
ഇടുക്കി,വയനാട് , തിരുവനതപുരം ജില്ലകളിലെ പാരമ്പരത തൊഴിൽ മേഖല കേന്ദ്രികരിച്ചകും പരിശീലന പരിപാടി സംഘടിപ്പിക്കുക . ബാംബൂ കോർപറേഷനിലെ വിദഗ്ധർ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നെയ്തത് സംബന്ധിച്ച് തൊഴിലാളികളെ പരിശീലിപ്പിക്കും പരിശീലനത്തിനായി ക്ഷേമനിധി ബോർഡിനിന്നും ആദ്യഘട്ടം നാലു ലക്ഷം രൂപ അനുവദിച്ചു . പരിശീലനം പൂർത്തിയാക്കുന്ന തൊഴിലകൾക്ക് വിധ തരത്തിലുള്ള യാത്രങ്ങൾ വാങ്ങുന്നതിനുള്ള സഹായവും സർക്കാർ ലഭ്യമാക്കുന്നുണ്ട് .

You might also like