റഷ്യയിലെ കുറില്‍ ദ്വീപിൽ ഭൂചലനം,സുനാമിക്‌ സാദ്യത

റിക്​ടര്‍ സ്​കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് യു.എസ് കാലാവസ്​ഥ നിരീക്ഷകരാണ്​ ബുധനാഴ്ച സുനാമി മുന്നറിയിപ്പ് നല്‍കിയത്

0

ന്യൂയോര്‍ക്ക്​: റഷ്യയിലെ കുറില്‍ ദ്വീപുകളിലുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് സുനാമിക്ക്​ സാധ്യതയെന്ന്​ മുന്നറിയിപ്പ്​. റിക്​ടര്‍ സ്​കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് യു.എസ് കാലാവസ്​ഥ നിരീക്ഷകരാണ്​ ബുധനാഴ്ച സുനാമി മുന്നറിയിപ്പ് നല്‍കിയത്​.ഭൂകമ്ബത്തെ തുടര്‍ന്ന്​ വിനാശകരമായ സുനാമിക്ക്​ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു.

ഹവായ് സംസ്ഥാനം സുനാമി ജാഗ്രത പാലക്കണമെന്ന്​ യുഎസ് ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. സുനാമി തിരമാലകള്‍ വേലിയേറ്റ നിരപ്പില്‍നിന്ന്​ 0.3 മീറ്ററില്‍ താഴെയായിരിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. .സെവേറോ പട്ടണത്തിന് തെക്ക്-തെക്കുകിഴക്കായി 56.7 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്​ വീശിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ (യു.എസ്.ജി.എസ്​) അറിയിച്ചു. നാശനഷ്​ടങ്ങളൊന്നും റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല.

You might also like

-