ബാറും ബിവറേജ് ഔട്ട്ലെറ്റുകളും അടക്കും, മദ്യം ഓൺലൈൻ വഴി നൽകാനുള്ള സാധ്യതകൾ തേടും

മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകാനുള്ള ആലോചനകൾ നടക്കുകയാണ്

0

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചതോടെ മദ്യം ഓൺലൈനായി നൽകിയേക്കും. സംസ്ഥാന സർക്കാർ ഇതിൻ്റെ സാധ്യതകൾ തേടുകയാണ്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകാനുള്ള ആലോചനകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്‌ഡൗൺ സമയത്ത് ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും തുറക്കേണ്ടതില്ലെന്നും മന്തിസഭാ യോഗത്തിൽ തീരുമാനിച്ചു.

നേരത്തെ ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥയും പെട്ടെന്ന് മദ്യം ലഭിക്കാതായാൽ ഉണ്ടാവാനിടയുള്ള സാമൂഹ്യ പ്രത്യാഘാതങ്ങളും പരിഗണിച്ചായിരുന്നു ഇത്. എന്നാൽ, പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്‌ഡൗണും സംസ്ഥാനത്തെ ഗുരുതരമാകുന്ന സ്ഥിതിയും പരിഗണിച്ച് ബിവറേജുകളും ബാറുകളും അടക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തുടർന്നാണ് മദ്യ വില്പനക്കുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

You might also like

-