ഗുജറാത്തില്‍ റിക്ടര്‍ സ്‌കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 

രാജ്കോട്ട്, അഹമ്മദാബാദ്, പഠാന്‍ മേഖലകാലിൽ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായി

0

അഹമ്മദാബാദ് : ഗുജറാത്തില്‍ കച്ച് ജില്ലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് രാത്രി 8.13 ഓടെ രാജ്‌കോട്ടിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. രാജ്കോട്ട്, അഹമ്മദാബാദ്, പഠാന്‍ മേഖലകാലിൽ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായി ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല രാജ്‌കോട്ടില്‍ നിന്നും 122 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. പ്രകമ്പനത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

#UPDATE National Center for Seismology (NCS) after a review has ascertained that magnitude of the earthquake was 5.5 on the Richter scale.
Quote Tweet
An earthquake of magnitude 5.8 struck 122 km north-northwest (NNW) of Rajkot, Gujarat at 8:13 pm today: National Center for Seismology (NCS)

കഴിഞ്ഞ രണ്ട് മാസത്തിനിടെ 12 ലധികം ഭൂചലനങ്ങളാണ് രാജ്യത്ത് ഉണ്ടായത്. ഇതില്‍ ഭൂരിഭാഗവും അനുഭവപ്പെട്ടത് ഡല്‍ഹിയിലാണ്. റിക്ടര്‍ സ്‌കെയില്‍ 2.3 മുതല്‍ 4.5 വരെ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. തുടര്‍ച്ചയായി നേരിയ ഭൂചലനങ്ങള്‍ ഉണ്ടാകുന്നത് വലിയ ഭൂചലനത്തിന് മുന്നോടിയായാണെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.