വിക്ടേഴ്‌സ് ചാനലിലെ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍

ഉറുദു, അറബി, സംസ്‌കൃതം ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്

0

തിരുവനതപുരം :വിക്ടേഴ്‌സ് ചാനലിലെ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ തുടങ്ങും. രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചര മണിവരെയാണ് ക്ലാസുകളുണ്ടാകുക. ഉറുദു, അറബി, സംസ്‌കൃതം ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങിയിരുന്നെങ്കിലും ക്ലാസ് കാണാന്‍ എല്ലാ കുട്ടികള്‍ക്കും ടിവിയോ മറ്റ് സൗകര്യമോ ഇല്ലാത്തതിനാല്‍ ആദ്യ ആഴ്ചയിലെ ക്ലാസുകള്‍ പുനസംപ്രേക്ഷണം ചെയ്യുകയായിരുന്നു.