ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജിനെ തിരഞ്ഞെടുത്തു

എഎ റഹീം ദേശീയ പ്രസിഡന്റായതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് സനോജിനെ തെരഞ്ഞെടുത്തത്

0

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജിനെ തിരഞ്ഞെടുത്തു. കണ്ണൂര്‍ സ്വദേശിയായ സനോജ് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. എഎ റഹീം ദേശീയ പ്രസിഡന്റായതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് സനോജിനെ തെരഞ്ഞെടുത്തത്.

തിരുവനന്തപുരത്ത് ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗമാണ് സനോജിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

You might also like

-