കെനിയയില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 32പേർ കൊല്ലപ്പെട്ടു

കിടുയി കൗണ്ടിയിലെ എന്‍സുയി നദിയിലാണ് ശനിയാഴ്ച അപകടം നടന്നത്

0

ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 32പേർ കൊല്ലപ്പെട്ടു. കിടുയി കൗണ്ടിയിലെ എന്‍സുയി നദിയിലാണ് ശനിയാഴ്ച അപകടം നടന്നത്.

നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് പാലത്തിലേക്ക് വെള്ളം കയറിയിരുന്നു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് നദിയിലേക്ക് മറിഞ്ഞത്. 50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ച 15 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

You might also like

-