കൊറോണ ജനിതക മാറ്റം വിമാന സർവ്വീസുകൾ പുനക്രമീകരിച്ചു

എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് വിമാന സർവീസുകളിൽ ചിലതാണ് റാസൽഖൈമയിൽ നിന്ന് പുറപ്പെട്ടത്. കൊച്ചി, കോഴിക്കോട്, മംഗലാപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് ദുബൈയിൽ നിന്നും ഇന്ന് പുറപ്പെടേണ്ട വിമാനങ്ങളാണ് റാസൽഖൈമയിൽ നിന്ന് തിരിച്ചത്.

0

ദുബായ് :ദുബൈയിൽ നിന്ന് കേരളത്തിലേക്കും മറ്റും പുറപ്പെടേണ്ട ചില വിമാന സർവീസുകൾ റാസൽഖൈമയിലേക്ക് പുനക്രമീകരിച്ചു. ദുബൈ വിമാനത്താവളത്തിൽ കോവിഡ് യാത്ര നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റമെന്ന് വിവിധ വിമാന കമ്പനികൾ അറിയിച്ചു. മാറ്റങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും വിമാന കമ്പനികൾ വ്യക്തമാക്കി.

എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് വിമാന സർവീസുകളിൽ ചിലതാണ് റാസൽഖൈമയിൽ നിന്ന് പുറപ്പെട്ടത്. കൊച്ചി, കോഴിക്കോട്, മംഗലാപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് ദുബൈയിൽ നിന്നും ഇന്ന് പുറപ്പെടേണ്ട വിമാനങ്ങളാണ് റാസൽഖൈമയിൽ നിന്ന് തിരിച്ചത്. ദൽഹി, ജയ്പൂർ, മധുര വിമാന സർവീസുകളും ഇന്ന് റാസൽഖൈമയിൽ നിന്നാണ് പുറപ്പെട്ടത്. യാത്രക്കാർക്കുവേണ്ടി അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയതായും സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.

ഇന്നലെയും ഇന്നുമായി ഷാർജ, കൊച്ചി, ഷാർജ, കണ്ണൂർ, ഷാർജ, വിജയവാഡ സർവീസുകളും റാസൽഖൈമയിൽ നിന്നാണ് പുറപ്പെട്ടത്. സ്പൈസ് ജെറ്റിന്റെ ചില സർവീസുകൾ വെള്ളിയാഴ്ചയും റാസൽഖൈമയിൽ നിന്നായിരിക്കും പുറപ്പെടുകയെന്ന് വിമാന കമ്പനി വാർത്താ കുറിപ്പിൽ അറിയിച്ചു.

You might also like