ബ്യൂട്ടിപാർലറിൻറെ മറവിൽ മയക്കുമരുന്ന് വിൽപ്പന.എൽ എസ് ഡി സ്റ്റാമ്പുകളുമായി ബ്യൂട്ടീഷനെ പിടികൂടി

കൂട്ടറിൻറെ ഡിക്കിയിൽ ബാഗിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇതുമായി ബ്യൂട്ടിപാർലറിലേക്ക് കയറുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു

0

തൃശൂർ | ചാലക്കുടിയിൽ ബ്യൂട്ടിപാർലറിൻറെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തി വന്ന ബ്യുട്ടീഷനെ എക്സൈസ് പിടികൂടി . അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എൽഎസ്ഡി സ്റ്റാമ്പുകളു മായാണ് ബ്യൂട്ടീഷനെ പിടികൂടിയിട്ടുള്ളത് . ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.ചാലക്കുടി പ്രധാന പാതയിൽ ടൗൺഹാളിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഷീ സ്‌റ്റൈൽ ബ്യൂട്ടി പാർലർ ഉടമ നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണി എന്ന അമ്പത്തിയൊന്നുകാരിയാണ് അറസ്റ്റിലായത്.

പന്ത്രണ്ട് എൽഎസ്ഡി സ്റ്റാമ്പുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഒന്നിന് അയ്യായിരം രൂപയിലധികം വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നാണിത്.സ്‌കൂട്ടറിൻറെ ഡിക്കിയിൽ ബാഗിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇതുമായി ബ്യൂട്ടിപാർലറിലേക്ക് കയറുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു . ഇരിങ്ങാലക്കുട എക്‌സൈസ് ഇൻസ്‌പെക്ടർ കെ സതീശൻറെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എൽഎസ്ഡിയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണവും എക്‌സൈസ് തുടങ്ങിയിട്ടുണ്ട്.

You might also like

-