ഡോ. രേണു രാജും ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി

രേണു രാജിന്റെ രണ്ടാം വിവാഹമാണ് കോട്ടയത്ത് എം ബി ബി എസ് ബിരുദപഠനം നടത്തുന്നതിനിടെയാണ് രേണു രാജ് എൽ എസ് ഭഗത്തുമായുള്ള (Dr L S Bhagat )വിവാഹം നടക്കുന്നത് പിന്നീട് ഇരുവരും വേർപിരിയുകയാണ്.

0

കൊച്ചി |ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.എംബിബിഎസ് ബിരുദം നേടിയതിനുശേഷമാണ് ശ്രീറാമും രേണുവും സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടുന്നത്. 2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ സിവിൽ സർവീസ് പരീക്ഷ പാസാകുന്നത്.ദേവികുളം സബ്കളക്ടറായിരിക്കെ ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചത് വാർത്തയായിരുന്നു. പിന്നീട് ദേവികുളം സബ്കളക്ടറായിരിക്കെ 2019ൽ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ചത് ഏറെ വിവാദമായിരുന്നു

രേണു രാജിന്റെ രണ്ടാം വിവാഹമാണ് കോട്ടയത്ത് എം ബി ബി എസ് ബിരുദപഠനം നടത്തുന്നതിനിടെയാണ് രേണു രാജ് എൽ എസ് ഭഗത്തുമായുള്ള (Dr L S Bhagat )വിവാഹം നടക്കുന്നത് പിന്നീട് ഇരുവരും വേർപിരിയുകയാണ്.

-

You might also like

-