ഉത്സവത്തിന് ഹിന്ദുക്കളായ പൊലീസുകാരെ വേണമെന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍

വൈറ്റില ശിവസുബ്രമണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദുക്കളായ പൊലീസിനെ ആവശ്യപ്പെട്ടിരിക്കുന്നത്

0

കൊച്ചി: ഉത്സവത്തിന് ക്രമസമാധാന പാലനത്തിനും ഗതാഗതം നിയന്ത്രിക്കാനും ഹിന്ദുക്കളായ പൊലീസുകാരെ വേണമെന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍. വൈറ്റില ശിവസുബ്രമണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദുക്കളായ പൊലീസിനെ ആവശ്യപ്പെട്ടിരിക്കുന്നത്. തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറാണ് കത്തയച്ചിരിക്കുന്നത്.

“വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 1195 എംഇ തൈപ്പൂയ മഹോത്സവം 08/02/202 ല്‍ കൊണ്ടാടുകയാണ്. ക്ഷേത്രത്തിന് മുന്‍വശത്ത് മൊബിലിറ്റി ഹബ് നിലവില്‍ വന്നതിനാല്‍ ട്രാഫിക് കൂടുതലായതുകൊണ്ട് പൂയം മഹോത്സവത്തോടനുബന്ധിച്ച്‌ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാനും ധാരാളം കാവടി ഘോഷയാത്രകള്‍ നടക്കുന്നതിനാല്‍ ക്രമസമാധാനം പാലിക്കുവാന്‍ ആവശ്യമായ ഹിന്ദുക്കളായ പൊലീസ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു,” എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഉത്സവത്തിന് ഹിന്ദുക്കളായ പൊലീസുകാരെ ആവശ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി തൃപ്പൂണിത്തുഖ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ എംജി ജഗദീഷ് രംഗത്തെത്തി. എല്ലാവര്‍ഷവും ഇത്തരത്തിലാണ് കത്തു നല്‍കുന്നതെന്നും, ഹിന്ദുക്കളായ പൊലീസുകാരെ വേണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തങ്ങള്‍ വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന് പുതിയ കത്ത് നല്‍കുമെന്നും ഹിന്ദു പൊലീസുകാരെ വേണമെന്ന ആവശ്യം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-