ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ഇത്തിഹാദ് എയര്‍വെയ്സിന്റെ ഗ്രീന്‍ലൈനര്‍ വിജയകരമായി പറന്നിറങ്ങി

അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 8ന് സുരക്ഷിത ലാന്‍ഡിങ് നടത്തിയത്

0

അബുദാബി: ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ഇത്തിഹാദ് എയര്‍വെയ്സിന്റെ ഗ്രീന്‍ലൈനര്‍ വിമാനം വിജയകരമായി പറന്നിറങ്ങി. സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണില്‍നിന്ന് 13 മണിക്കൂര്‍ (7500 മൈല്‍) നീണ്ട പറക്കലിനൊടുവിലാണ് ഇത്തിഹാദിന്റെ ബോയിങ് 787 വിമാനം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 8ന് സുരക്ഷിത ലാന്‍ഡിങ് നടത്തിയത്.
പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിച്ചതാണ് വിമാനത്തിന് ഗ്രീന്‍ലൈനര്‍ എന്നറിയപ്പെടാന്‍ കാരണം. ബോയിങുമായി സഹകരിച്ച്‌ പുറത്തിറക്കിയ ഈ വിമാനം ഇത്തിഹാദ് എയര്‍വെയ്സിന്റെ പറക്കും പരീക്ഷണശാലയാണ്. 30 ശതമാനം ജൈവ ഇന്ധനം ഉപയോഗിച്ചതിലൂടെ 50 ശതമാനം കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാന്‍ സാധിച്ചു.

You might also like

-