കർഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലെ സംഘർഷത്തിലെ പ്രതി ദീപ് സിദ്ദു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ഹരിയാനയി കുണ്ട്ലി - മനേസർ - പൽവാൾ എക്സ് പ്രസ് വേയിലായിരുന്നു അപകടമുണ്ടായത്. ഡൽഹിയിൽ നിന്ന് സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന കാർ ഹൈവേയുടെ അരികിയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

0

ഡൽഹി| കർഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ പ്രതിയായ പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഹരിയാനയി കുണ്ട്ലി – മനേസർ – പൽവാൾ എക്സ് പ്രസ് വേയിലായിരുന്നു അപകടമുണ്ടായത്. ഡൽഹിയിൽ നിന്ന് സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന കാർ ഹൈവേയുടെ അരികിയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. വെള്ള സ്കോർപിയോ കാറിലാണ് നടൻ യാത്ര ചെയ്തിരുന്നത്. ദീപുവായിരുന്നു വണ്ടി ഓടിച്ചിരുന്നതാണ് എന്നാൾ റിപ്പോർട്ടുകൾ

ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കർഷക സമര കേന്ദ്രമായിരുന്ന സിംഗു അതിർത്തിക്ക് വെച്ചാണ് അപകടം നടന്നത്. ഡൽഹിയിൽ നിന്നും പഞ്ചാബിലെ ഭട്ടിൻഡയിലേക്ക് പോകുകയായിരുന്നു കാർ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപ് സിദ്ദുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ മുഖ്യ പങ്ക് ആരോപിച്ച് ഡൽഹി പൊലീസ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു

You might also like