ഇടുക്കി തോപ്രാംകുടിയിൽ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ് മോർട്ട റിപ്പോർട്ട്

.അവിവാഹിതയായതാണ് പ്രസവിച്ചശേഷം വിവരം പുറത്തറിയാതിരിക്കാൻ ചഞ്ചൽ കുട്ടിയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്നു പോലിസ് പറഞ്ഞു 

0

ഇടുക്കി :തോപ്രൻകുടിയിൽ നവജാത ശിശൂവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് . ഇന്നലെയാണ് തോപ്രാംകുടി വാത്തികുടിയിൽ നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വീട്ടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്. അവശനിലയിലായിരുന്ന കുട്ടിയുടെ മാതാവ് വെട്ടത്തുചിറയില്‍ ചഞ്ചലിനെ വിദഗ്ദ്ധ ചിക്തയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.യിരുന്നു . കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്ജിൽ ഇന്ന് പോസ്റ്റോമോർട്ടത്തിനു വിധേയമാക്കിയിരുന്നു . നവജാത ശിശുവിന്റെ കഴുത്തു ഞെരിച്ചു കൊലപെടുത്തിയതാണെന്നു പോസ്റ്റ്‌മോർട്ടത്തിൽ വ്യകതമായി. പോലീസ് ന്റെ പ്രഥാമിക ചോദ്യം ചെയ്യലിൽ തന്നെ അവിവാഹിതയായ ‘അമ്മ കുറ്റം സമ്മതിച്ചിരുന്നു എന്നാൽ പോസ്റ്റുമോർട്ടറിപ്പോർട്ടുകൂടി വന്നതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു .അവിവാഹിതയായതാണ് പ്രസവിച്ചശേഷം വിവരം പുറത്തറിയാതിരിക്കാൻ ചഞ്ചൽ കുട്ടിയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്നു പോലിസ് പറഞ്ഞു

കട്ടപ്പന ഐച്ച്ആര്‍ഡി കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് ചഞ്ചല്‍. മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി മുന്‍പ് ചഞ്ചല്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവ് മറ്റൊരു വിവാഹം ചെയ്യുകയും ഈ വിവാഹ ബന്ധം വേര്‍പെടുകയും ചെയ്തതോടെ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.
ഈ യുവാവുമായി അടുപ്പത്തിലായിരുന്ന സമയത്ത് പെണ്‍കുട്ടി ഗര്‍ഭിണിയായതായാണ് സൂചന. എന്നാല്‍ ഈ വിവരം കുട്ടി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറച്ചു വച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ചഞ്ചല്‍ വീട്ടിലെ ബാത്‌റൂമില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ ഒളിപ്പിച്ചു. പിന്നീട് കുട്ടിയെ ഉപേക്ഷിയ്ക്കുന്നതിന് സഹായം ചെയ്യണമെന്നാവശ്യപെട്ട് സുഹൃത്തിനെ ഫോണില്‍ ബന്ധപെടുകയായിരുന്നു. സംഭവം വിശ്വസിയ്ക്കാതിരുന്ന സുഹൃത്ത് ഫോട്ടോ ആവശ്യപെടുകയും പെണ്‍കുട്ടി ചിത്രം പകര്‍ത്തി വാട്‌സ് ആപില്‍ അയച്ച് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന സുഹൃത്ത് വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു. വീട്ടില്‍ എത്തിയ പോലിസ് പ്ലാസ്റ്റിക് കവറിനുള്ളില്‍ നിന്നും കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയ്ക്ക് ജനിച്ച സമയത്ത് ജീവനില്ലായിരുന്നു എന്നാണ് പെണ്‍കുട്ടി അറിയിച്ചത്.
ചഞ്ചലിനെതിരെ കൊലപാതകത്തിന് കേസ്സെടുക്കുമെന്നു മുരിക്കാശ്ശേരി പോലീസ് അറിയിച്ചു .