ഡാളസ് ഐപിസി ശാലോം സഭ ദുരിതാശ്വാസ ഫണ്ട് വിതരണം

ഇരുപത് കുടുംബങ്ങള്‍ക്ക് ഇരുപതിനായിരം രൂപ വച്ച് സഹായവിതരണം ചെയ്തു

0

ഡാളസ് : ഡാളസ് ശാലോം സഭയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല വൈ.എം.സി.എ ഹാളില്‍ സംസ്ഥാന പി.വൈ. പി. എ യുടെ ആഭിമുഖ്യത്തില്‍ സിസം.10 ന് തിങ്കളാഴ്ച അര്‍ഹതപ്പെട്ട ഇരുപത് കുടുംബങ്ങള്‍ക്ക് ഇരുപതിനായിരം രൂപ വച്ച് സഹായവിതരണം ചെയ്തു.

സമ്മേളനത്തില്‍ ശാലോം സഭയുടെ സെക്രട്ടറി ഡോ. ജോണ്‍സന്‍ അദ്ധ്യക്ഷനായിരുന്നു. സഭാ ശുശ്രുക്ഷകന്‍ പാസ്റ്റര്‍ വീയപുരം ജോര്‍ജ്ജ്കുട്ടി മുഖ്യ സന്ദേശം നല്‍കുകയും പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഡാളസ് ശാലോം സഭയെ പ്രതിനിധികരിച്ച് ബ്രദര്‍ സാം ജോര്‍ജ് കുടുംബം, ബ്രദര്‍ സോളമന്‍ എന്നിവര്‍ പങ്കെടുത്തു

പാസ്റ്റര്‍ ജെയിസ് പാണ്ടനാട്, പാസ്റ്റര്‍ പി വി വര്‍ഗീസ് റാന്നി, കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗവും സണ്‍ഡേസ്കൂള്‍ സംസ്ഥാന ട്രഷറാറുമായ അജി കല്ലുങ്കല്‍, പാസ്റ്റര്‍ ബാബു തലവടി, പി.എം ഫിലിപ്പ്, പാസ്റ്റര്‍ കെ.ജി മാത്യൂ, റോയി ആന്റണി, നെബു ആമല്ലൂര്‍, പാസ്റ്റര്‍ ഷിജോ കാനം, ജോണ്‍സന്‍ പുതുപ്പള്ളി, ബിബിന്‍ കല്ലുങ്കല്‍, ബ്ലസണ്‍ മണക്കാല എന്നിവര്‍ സന്നിഹിതരായിരുന്നു.

സംസ്ഥാന പി.വൈ.പി.എയെ പ്രതിനിധികരിച്ച് സന്തോഷ് എം. പീറ്റര്‍, പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് കട്ടപ്പന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പുനരധിവാസ പദ്ധതിക്ക് സന്മനസ് കാട്ടിയ പാസ്റ്റര്‍ വീയപുരം ജോര്‍ജ്ജുക്കുട്ടിക്കും സഭാ അംഗങ്ങള്‍ക്കും സംസ്ഥാന പി.വൈ.പി.എ നന്ദി അറിയിച്ചു.