മുഖ്യമന്ത്രിയെ വിമർശിച്ച് വീണ്ടും സ്വപ്‍ന സുരേഷ് ബ്രഹ്മപുരം മാലിന്യ കരാറിൽ ശിവശങ്കറിന് പങ്ക്

വിഷയത്തിൽ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമർശിച്ചുള്ളതാണ് ഇംഗ്ലീഷിലുള്ള കുറിപ്പ്.ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, താങ്കളെന്തുകൊണ്ടാണ് നിയമസഭയിൽ പ്രതികരിക്കാത്തതെന്ന് എനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്ന ആരോപണത്തിലേക്ക് കടക്കുന്നത്.

0

ബെംഗളൂരു | ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിവാദ തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ബ്രഹ്മപുരത്തെ സോൺട കമ്പനിയുമായുള്ള കരാറിലും ശിവശങ്കർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം. വിഷയത്തിൽ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമർശിച്ചുള്ളതാണ് ഇംഗ്ലീഷിലുള്ള കുറിപ്പ്.ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, താങ്കളെന്തുകൊണ്ടാണ് നിയമസഭയിൽ പ്രതികരിക്കാത്തതെന്ന് എനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്ന ആരോപണത്തിലേക്ക് കടക്കുന്നത്.

വലംകൈ ആശുപത്രിയിലായതിനാൽ വായിക്കാൻ സമയത്ത് കുറിപ്പ് കിട്ടിക്കാണില്ലെന്നും കുറിപ്പിൽ പരിഹസിക്കുന്നു. കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരികെ വാങ്ങി, അവിടെ തീ അണയ്ക്കാൻ യത്നിച്ചവർക്ക് നൽകണമെന്നും സ്വപ്ന പറയുന്നു.

താനും കൊച്ചിയിൽ ജീവിച്ചിരുന്നുവെന്നും അതിനാലാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്. എനിക്ക് ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നു. ഇനിയും മരിച്ചിട്ടില്ല. എന്റെ ജീവിതത്തിന് മേൽ അപായങ്ങളുണ്ടെന്ന തിരിച്ചറിവോടെ തന്നെ താൻ കൊച്ചിയിലെ ജനത്തിനൊപ്പം നിലകൊള്ളുന്നുവെന്നും സ്വപ്ന കുറിപ്പിൽ വ്യക്തമാക്കുന്നു. എന്താണ് മൊബിലൈസേഷൻ അഡ്വാൻസ് എന്ന ചോദ്യവും സ്വപ്ന ഉയർത്തുന്നു.

You might also like