പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

മോൻസണെതിരായ പോക്സോ കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു റെയ്ഡ്. അതേസമയം മോന്‍സണിന്‍റെ ഇറ്റലിയിലുള്ള സുഹൃത്ത് അനിത പുല്ലയിലിന്‍റെ മൊഴി അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

0

കൊച്ചി :പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്. പരിശോധനയിൽ നിരവധി ഗർഭനിരോധന ഗുളികകൾ കണ്ടെത്തി. മോൻസണെതിരായ പോക്സോ കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു റെയ്ഡ്. അതേസമയം മോന്‍സണിന്‍റെ ഇറ്റലിയിലുള്ള സുഹൃത്ത് അനിത പുല്ലയിലിന്‍റെ മൊഴി അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. വീഡിയോ കോള്‍ വഴി മൊഴിയെടുത്ത അന്വേഷണസംഘം മോൻസണുമായുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. ഗുണ്ടാ നേതാവ് ഓം പ്രകാശുമായി മോൻസണ് അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2019ൽ ഓം പ്രകാശിനെതിരെ ഒരു യുവതി നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടത് മോൻസൺ മാവുങ്കൽ ആണെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിനോട്‌ ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്താണെന്നും ഞായറാഴ്ച നാട്ടിൽ എത്താമെന്നും ഓം പ്രകാശ് അറിയിച്ചു. എറണാകുളം പ്രസ് ക്ലബിന് മോൻസൺ 10 ലക്ഷം രൂപ കൈമാറിയെന്ന ആരോപണത്തിൽ മാധ്യമപ്രവർത്തകൻ സഹിൻ ആന്‍റണിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും.

അതേസമയം പ്രവാസി മലയാളി അനിത പുല്ലയിലിന് എതിരെയുള്ള മോന്‍സന്‍ മാവുങ്കലിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മോന്‍സന്‍ പരാതിക്കാരുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. അനിതയുടെ സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപ മുടക്കിയത് താനാണെന്നാണ് ഇതില്‍ മോന്‍സന്‍ പറയുന്നത്. ഒരു മാസത്തിനകം യുറോ ആയി പണം നൽകാമെന്ന് അനിത പറഞ്ഞിരുന്നു. എന്നാല്‍ പണം മടക്കി ചോദിച്ചതോടെ അനിതയ്ക്ക് വിരോധമായി. പണം തന്‍റെ അക്കൗണ്ടിൽ നിന്ന് കൊടുത്തതിന് രേഖകളുണ്ട്. എല്ലാം വെളിപ്പെടുത്തിയാല്‍ അനിത കുടുങ്ങുമെന്നും ഫോണ്‍ സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നുണ്ട്.

-

You might also like

-