മിസ് കേരളയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാർ ഡ്രൈവർ സൈജുവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. അപകടം നടന്നതിന് പിന്നാലെ റോയി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

0

കൊച്ചി | എറണാകുളത്ത് വാഹനാപകടത്തില്‍ മിസ് കേരളയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു .അപകടം നടന്ന പ്രദേശത്തെ നിരത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാർ ഡ്രൈവർ സൈജുവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. അപകടം നടന്നതിന് പിന്നാലെ റോയി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അപകടത്തിന് മുമ്പ് ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ മറക്കാനുള്ള ഗൂഢശ്രമം ഇതിന് പിന്നിലുണ്ടെന്നാണ് നിഗമനം. ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ചിലരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് റോയിയുടെ നീക്കമെന്നും സംശയിക്കുന്നു.

ഹോട്ടലിന് സമീപത്തെയും നിരത്തുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. പാര്‍ട്ടിയില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഓഡി കാറില്‍ മോഡലുകളെ പിന്തുടര്‍ന്ന സൈജുവാണ് അപകടശേഷം ഹോട്ടലുടമയെ വിവരം അറിയിച്ചത്. സൈജു മുമ്പ് ലഹരി ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരം എക്സൈസ്, നാര്‍ക്കോട്ടിക് വിഭാഗങ്ങളോട് തേടിയിട്ടുണ്ട്. ഹോട്ടലുടമ നശിപ്പിച്ച ഡിവിആര്‍ കണ്ടെത്തി ദുരൂഹത മാറ്റണമെന്ന് മരിച്ച അന്‍സി കബീറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

You might also like

-