സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളന ഇന്ന് തുടങ്ങും. മൂന്നാം തവണയും പി. മോഹനൻ ?

വടകരയിലെ തോൽവി, കുറ്റ്യാടിയിലെ പ്രശ്‌നങ്ങൾ, പന്തീരങ്കാവ് യു.എ.പി.എ കേസ് തുടങ്ങിയ വിഷയങ്ങൾ പൊതുചർച്ചയിൽ ഉയർന്ന് വരാനിടയുണ്ട്.

0

കോഴിക്കോട് | സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളന ഇന്ന് തുടങ്ങും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും.വെസ്‌റ്റ്‌ഹിൽ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പൻ നഗറിൽ പ്രതിനിധി‌ സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.12 ന് വൈകീട്ട് കടപ്പുറത്തെ ഇ എം എസ് നഗറിൽ നടക്കുന്ന പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 16 ഏരിയാ സമ്മേളനങ്ങളിൽനിന്ന്‌ തെരഞ്ഞെടുത്ത 208 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമുൾപ്പെടെ 250 പേരാണ് കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

പൊളിറ്റ്‌ ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ എന്നിവർ പങ്കെടുക്കും.
ഉദ്‌ഘാടനശേഷം ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. തുടർന്ന്‌ ഗ്രൂപ്പ്‌ചർച്ചയും പൊതുചർച്ചയും നടക്കും. 12 ന് പൊതുസമ്മേളനം നടക്കുന്ന കടപ്പുറത്തെ ഇ എം എസ് നഗറിൽ സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പതാക ഉയർത്തി.

. വടകരയിലെ തോൽവി, കുറ്റ്യാടിയിലെ പ്രശ്‌നങ്ങൾ, പന്തീരങ്കാവ് യു.എ.പി.എ കേസ് തുടങ്ങിയ വിഷയങ്ങൾ പൊതുചർച്ചയിൽ ഉയർന്ന് വരാനിടയുണ്ട്. ബുധനാഴ്ച രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറി പദവിയിൽ മൂന്നാം തവണയും പി. മോഹനൻ തുടരാനാണ് സാധ്യത.

-

You might also like

-