സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ്; ഇടുക്കിയിൽ 9 പേർക്ക് പോസിറ്റീവ്

24 പേരുടെ ഫലം നെഗറ്റീവ് ആയി

0

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ്.53 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 19 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 24 പേരുടെ ഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം – 14, മലപ്പുറം -11, ഇടുക്കി – 9, കോട്ടയം- 8, കോഴിക്കോട്- 7, ആലപ്പുഴ- 7, പാലക്കാട്- 5, എറണാകുളം- 5, കൊല്ലം – 5, തൃശൂർ – 4 കാസർകോട്– 3, കണ്ണൂർ – 2, പത്തനംതിട്ട – 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ ഹിസ്റ്ററി വ്യക്തമായിട്ടില്ല. 24 പേർക്ക് രോഗം ഭേദമായി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂർ 1, കോഴിക്കോട് 5, കണ്ണൂർ 2 ,കാസർഗോഡ് 4, ആലപ്പുഴ 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ 1494 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 632 പേർ ചികിത്സയിലാണ്.24 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

 

ഇടുക്കി ജില്ലയില്‍ പുതിയതായി 9 കേസുകള്‍ കൂടി സ്ഥിരീകരിച്ചു
ജില്ലയില്‍ പുതിയതായി 9 കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മെയ് 22 ന് ഡെല്‍ഹിയില്‍ നിന്ന് വന്ന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കാല്‍വരി മൗണ്ട് സ്വദേശിനിയുടെ  ഭര്‍ത്താവിനും(31) ഭര്‍തൃമാതാവിനും(54),
കുവൈറ്റില്‍ നിന്ന് മെയ് 28ന് നാട്ടിലെത്തിയ  പാമ്പാടുംപാറ സ്വദേശിനി (32 വയസ്സ്) , നെടിയശ്ശാല തൊടുപുഴ സ്വദേശി (37) .
കുവൈറ്റില്‍ നിന്ന് മെയ് 27 ന് നാട്ടിലെത്തിയ കട്ടപ്പന കൊച്ചുതോവാള  സ്വദേശിനി, മൂന്നാര്‍ ദേവികുളം സ്വദേശിനി (34) 35 വയസ്സുള്ള പീരുമേട് സ്വദേശിനികളായ രണ്ടു പേര്‍
25 ന് ചെന്നൈയില്‍ നിന്നെത്തിയ കട്ടപ്പന വാഴവര സ്വദേശിനി (25)എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
You might also like

-