ഏറ്റവും ഉയർന്ന പ്രതിദിനനിരക്ക് നിരക്ക് സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ്; 1715 രോഗമുക്തി

കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63)

0

തിരുവനതപുരം : സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ്. 1715 പേര്‍ക്ക് രോഗമുക്തി നേടി. കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 95 പേരുടെ രോഗഉറവിടം അറിയില്ല.30 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ്. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് 485 പേർക്ക് രോഗം സ്ഥിരീകരിച്ചു. 435 പേർക്ക് സമ്പർക്കം. 33 പേർ ഉറവിടം അറിയില്ല. ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. രോഗം നിയന്ത്രിക്കാൻ തലസ്ഥാനത്ത് ശക്തമായ ഇടപെടൽ തുടരും. 777 പേരുടെ ഫലം തിരുവനന്തപുരത്ത് നെഗറ്റീവായി. മറ്റ് ജില്ലകൾ. കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസർകോട് 71, തൃശൂർ 64, ഇടുക്കി 41, പത്തനംതിട്ട 38, കോട്ടയം 15, വയനാട് പത്ത്

കാലവർഷക്കെടുതി രൂക്ഷമായി തുടരുന്നു. രാജമലയിൽ 26 മരണം. ഇന്നലെ 15 മൃതദേഹം കണ്ടെത്തി. ഇന്ന് 11 മൃതദേഹം കൂടി കണ്ടെത്തി. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. രാജ, വിജില, കുട്ടിരാജ്, മണികണ്ടൻ, ദീപക്, ഷൺമുഖ അയ്യർ, പ്രഭു എന്നിവരെ തിരിച്ചറിഞ്ഞു

രാജമലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കും. പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കി. കുടുംബാഗങ്ങൾക്ക് സഹായം നൽകും. ഇന്നലെ അഞ്ച് ലക്ഷം അടിയന്തിര ആശ്വാസം നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. ചികിത്സ സർക്കാർ ചിലവിൽ നടത്തും. സർവവും നഷ്ടപ്പെട്ടവരാണ് ഇവർ. സംരക്ഷിക്കാനും കുടുംബങ്ങൾക്ക് അത്താണിയാകാനും സർക്കാർ ഒപ്പമുണ്ടാകും. റവന്യു മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർ അവിടെ ക്യാംപ് ചെയ്യുന്നുണ്ട്. 78 പേരാണ് ദുരന്തത്തിൽ പെട്ടത്. 12 പേരെ രക്ഷിച്ചു. 26 പേരുടെ മൃതദേഹം കണ്ടെത്തി. പെട്ടിമുടിയിൽ തിരച്ചിൽ രാവിലെ ആരംഭിച്ചു. എൻഡിആർഎഫിന്റെ രണ്ട് ടീം പ്രവർത്തിക്കുന്നു. പൊലീസും ഫയർ ഫോഴ്സും തോട്ടം തൊഴിലാളികളും രംഗത്തുണ്ട്. കൂടുതൽ മണ്ണ് മാന്തി യന്ത്രം എത്തി. അപകടം നടന്ന സ്ഥലത്ത് വെള്ളം ഒഴുകുന്നു. ചതുപ്പുണ്ടായി. രാജമലയിൽ നിന്ന് പെട്ടിമുടിയിലേക്കുള്ള പാതയിൽ മണ്ണിടിഞ്ഞിട്ടുണ്ട്. വലിയ വാഹനത്തിന് തടസം.

ഇടുക്കിയിലാകെ വ്യാപക നാശം. ചപ്പാത്ത് പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി. വണ്ടന്മേട് ശാസ്താനടയിൽ രണ്ടിടത്ത് ഉരുൾപൊട്ടി 20 ഏക്കർ കൃഷി നശിച്ചു. പത്ത് വീട് തകർന്നു. ചെകുത്താൻ മലയിൽ നാലിടത്ത് ഉരുൾപൊട്ടി ഏലം കൃഷി നശിച്ചു. തേക്കടി-കൊച്ചി സംസ്ഥാനപാതയിൽ നിരപ്പേൽകട കൊച്ചുപാലം ഒലിച്ചുപോയി. 21 ക്യാംപുകൾ ജില്ലയിൽ തുറന്നു. 580 പേരെ മാറ്റിത്താമസിപ്പിച്ചു.

കരിപ്പൂരിൽ മരിച്ചത് 18 പേർ. ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് നേരിടുന്നത്. എല്ലാവരുടെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമ്പർക്കത്തിലൂടെ 1216 പേർക്ക് കൊവിഡ് ബാധിച്ചു. 92 പേരുടെ ഉറവിടം അറിയില്ല. 60 വിദേശം. 108 സംസ്ഥാനം. 30 ആരോഗ്യപ്രവർത്തകർ. 24 മണിക്കൂറിനിടെ 27714 സാമ്പിൾ പരിശോധനയ്ക്കയച്ചു.

കരിപ്പൂർ അപകട സ്ഥലവും കോഴിക്കോട് മെഡിക്കൽ കോളേജും സന്ദർശിച്ചു. കോഴിക്കോട് പരിക്കേറ്റവർ കിടക്കുന്ന ആശുപത്രികൾ മന്ത്രിമാർ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം നൽകും. എല്ലാവരുടെയും ചികിത്സാ ചെലവ് വഹിക്കും. വ്യോമയാന മന്ത്രാലയവും കേന്ദ്രസർക്കാരും നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് കരുതുന്നു. സാധ്യമായ ചികിത്സ ഉറപ്പാക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 16 ആശുപത്രികളിൽ ജില്ലാ അതോരിറ്റി ചികിത്സ ഏകോപിപ്പിക്കുന്നു. മരിച്ച 18 പേരിൽ 14 പേർ മുതിർന്നവരാണ്. നാല് കുട്ടികൾ. മരിച്ചവർ. ഷഹീർസെയ്ദ്, ലൈലാബി, ശാന്ത മരക്കാട്ട്, സുധീർ വാര്യത്ത്, ഷെസ ഫാത്തിമ, പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ്, ആയിഷ ദുഅ, കോഴിക്കോട് സ്വദേശികളായ രാജീവൻ, മനാൽ അഹമ്മദ്, ഷറഫുദ്ദീൻ, ജാനകി കുന്നോത്ത്, അസം മുഹമ്മദ്, രമ്യ മുരളീധരൻ, ശിവാത്മിക, ഷെനോബിയ, ഷാഹിറ ബാനു. ഇവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റുമാരായ ദീപക് വസന്ത് സാഥേ, അഖിലേഷ് കുമാർ എന്നിവരും മരിച്ചു.

149 യാത്രക്കാർ ആശുപത്രിയിലുണ്ട്. 23 പേർക്ക് ഗുരുതര പരിക്കാണ്. 23 പേരെ ഡിസ്ചാർജ് ചെയ്തു. തമിഴ്നാട്, തെലങ്കാന സ്വദേശികളായ യാത്രക്കാരും ഉണ്ട്. കൊവിഡ് ഭീഷണി ഉണ്ടായിട്ടും പോസ്റ്റ്മോർട്ടം വേഗത്തിലാക്കി. എല്ലാവരെയും കൊവിഡ് പരിശോധന നടത്തും. മരിച്ച ഒരാൾക്ക് ഇതുവരെ കൊവിഡ് കണ്ടെത്തി.

You might also like

-