വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യാ​ല്‍ ര​ക്ഷാ​ദൗ​തിനായി കൊ​ല്ല​ത്തു നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​ത്തി

കൊ​ല്ലം വാ​ടി, ത​ങ്ക​ശേ​രി ക​ട​പ്പു​റ​ങ്ങ​ളി​ലെ 30 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും 10 വ​ള്ള​ങ്ങ​ളു​മാ​ണ് എ​ത്തി​യ​ത്

0

 

 

 

 

 

വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യാ​ല്‍ ര​ക്ഷാ​ദൗ​ത്യം ന​ട​ത്തു​ന്ന​തി​ന് പൂ​ര്‍​ണ​സ​ജ്ജ​രാ​യി കൊ​ല്ല​ത്തു നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​ത്തി. കൊ​ല്ലം വാ​ടി, ത​ങ്ക​ശേ​രി ക​ട​പ്പു​റ​ങ്ങ​ളി​ലെ 30 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും 10 വ​ള്ള​ങ്ങ​ളു​മാ​ണ് എ​ത്തി​യ​ത്.അ​ഞ്ചു വ​ള്ളം വീ​തം ജി​ല്ല​യി​ലെ തീ​വ്ര ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ലേ​ക്കും, ആ​റ·ു​ള സ​ത്ര​ക്ക​ട​വി​ലേ​ക്കും അ​യ​ച്ചു. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ശാ​ന്ത​മാ​കു​ന്ന​തു​വ​രെ ഇ​വ​ര്‍ ജി​ല്ല​യി​ല്‍ തു​ട​രും.