കോവിഡ് രോഗിയായ യുവതി പ്രസവത്തെ തുടർന്ന് മരിച്ചു കുട്ടി വെന്റിലേറ്ററിൽ

ള്ളേരി സ്വദേശി സമീറയാണ് (36) കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത് . ശ്വാസതടസമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പരിരോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

0

കാസര്‍കോട് :കോവിഡ് ചികിത്സയിലായിരുന്ന യുവതി പ്രസവത്തെ തുടർന്ന് മരിച്ചു. ഏഴ് മാസം ഗർഭിണിയായ യുവതിയാണ് കൊവിഡ് ബാധിച്ചു മരിച്ചത്.
കുട്ടി വെന്റിലേറ്ററിലാണ്. മുള്ളേരി സ്വദേശി സമീറയാണ് (36) കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത് . ശ്വാസതടസമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പരിരോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായി. മാസം തികയാത്തതിനാൽ യുവതിയുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥിയും ഇന്നലെ മരിച്ചിരുന്നു. ആലക്കോട് തേർത്തല്ലിയിലെ ചെറുകരകുന്നേൽ ജോസൻ (13) ആണ് മരിച്ചത്. ആലക്കോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജോസൻ. ജോസന് ഇതുവരേയും പ്രതിരോധ കുത്തിവയ്പ്പുകൾ ഒന്നും എടുത്തിരുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.