കോവിഡ് ബാധിച്ചു യുഎഇയിൽ മലയാളി ഉള്‍പ്പെടെ ഏഴു പേർ കൂടി മരിച്ചു

നാൽപത്തേഴു വയസായിരുന്നു. ദുബായിൽ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന അബ്ദുൽ ഹമീദ്, കോവിഡ് ബാധിച്ചു

0

ദുബായ് : യു എഇയിൽ കോവിഡ് ബാധിച്ചു ഏഴു പേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എഴുപത്തൊന്നായി. പാലക്കാട് തൃത്താല തലക്കശ്ശേരി സ്വദേശി അബ്ദുൽ ഹമീദ് ഇന്നലെ ദുബായില്‍ മരിച്ചു. നാൽപത്തേഴു വയസായിരുന്നു. ദുബായിൽ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന അബ്ദുൽ ഹമീദ്, കോവിഡ് ബാധിച്ചു ചികിൽസയിലായിരുന്നു.ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം ഇരുപതായി. യു.എ.ഇയില്‍ അഞ്ഞൂറ്റിമുപ്പത്തിനാലു പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒൻപതിനായിരത്തി എണ്ണൂറ്റിപതിമൂന്നു പേരാണ് ആകെ രോഗബാധിതർ. ആയിരത്തിഎണ്ണൂറ്റി എഴുപത്തേഴു പേർ സുഖം പ്രാപിച്ചു. ദിവസവും നൂറിലേറെപ്പേർ രോഗമുക്തി നേടുന്നത് ശുഭസൂചനയാണെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആറു ഗൾഫ് രാജ്യങ്ങളിലുമായി ഇരുന്നൂറ്റിഅൻപത്തിനാലു പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. നാൽപ്പത്തിരണ്ടായിരത്തി എണ്ണൂറ്റിഅൻപത്താറു പേർക്കു രോഗം സ്ഥിരീകരിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലാണ് രോഗബാധിതരിൽ ഏറെയും.

You might also like

-