യു.എ.ഇയിൽ കേരളത്തിലേക്ക് മടങ്ങാൻ മുപ്പതിനായിരത്തിലേറെ പേർഅഞ്ചു ശതമാനം ഗർഭിണികൾ

വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ, തൊഴില്‍ നഷ്ടപ്പെട്ടവർ, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, ഗർഭിണികൾ, മുതിർന്ന പൗരൻമാർ, അവരുടെ കുടുംബങ്ങൾ, തുടർപഠനം കേരളത്തിൽ നടത്തേണ്ട വിദ്യാർത്ഥികൾ, ചികിത്സകൾക്ക് വേണ്ടി കേരളത്തിലെത്തേണ്ടവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളും ലിസ്റ്റിലുണ്ട്.

0

ദുബായ് : കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിൽ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താൻ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവൽ ലിസ്റ്റിൽ നാലു ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തത് മുപ്പതിനായിരത്തിലേറെ പേർ. നിലവിലെ സാഹചര്യത്തിൽ ഏതുവിധേനയും മടക്കയാത്രയ്ക്കു സന്നദ്ധരായി നിൽക്കുന്നവരാണിവർ. രജിസ്റ്റർ ചെയ്തവരിൽ അഞ്ചു ശതമാനം ഗർഭിണികളാണ്

വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ, തൊഴില്‍ നഷ്ടപ്പെട്ടവർ, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, ഗർഭിണികൾ, മുതിർന്ന പൗരൻമാർ, അവരുടെ കുടുംബങ്ങൾ, തുടർപഠനം കേരളത്തിൽ നടത്തേണ്ട വിദ്യാർത്ഥികൾ, ചികിത്സകൾക്ക് വേണ്ടി കേരളത്തിലെത്തേണ്ടവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളും ലിസ്റ്റിലുണ്ട്.

മാതൃരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ യാത്ര വേഗത്തിലും സുഗമവുമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിൽ അധികൃതരെ സഹായിക്കുന്നതിനു വേണ്ടിയാണ് പ്രവാസികളുടെ വിവരശേഖരണം നടത്തിയതെന്ന് ദുബൈ കെ.എം.സി.സി അറിയിച്ചു. പദ്ധതി പ്രവാസികളിൽ വമ്പിച്ച പ്രതികരണവും പ്രതീക്ഷയുമാണ് ഉളവാക്കിയതെന്ന് കെ.എം.സി.സി നേതാക്കൾ അറിയിച്ചു. തയാറാക്കിയ ലിസ്റ്റ് കേന്ദ്രസർക്കാരിന് സമർപ്പിക്കും.

നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തവരിൽ ഏറെയും ഇൻഷുറൻസ് സൗകര്യം ഇല്ലാത്തവരും സന്ദർശകവിസയിൽ എത്തിയവരുമാണ്. സന്ദർശകവിസയിൽ ഉള്ളവർക്കു വിസ പുതുക്കാതെ ഡിസംബർ വരെ രാജ്യത്തു തങ്ങാനുള്ള ഇളവുകൾ യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാട്ടിൽ എത്രയും പെട്ടെന്ന് എത്തിച്ചേരാൻ കാത്തിരിക്കുന്നവരാണ് ഗർഭിണികൾ.

You might also like

-