കൊറോണ ബാധിതരായ ഇന്ത്യക്കാരെ തിരിക്കെത്തിക്കാനുള്ള ഇന്ത്യൻ വിമാനങ്ങൾക്ക് ചൈന അനുമതി താത്കാലികമായി തടഞ്ഞു

ചൈന ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിക്ഷേധിച്ചതു .വിമാന താവളങ്ങളിൽ തിരക്കാ കുറഞ്ഞശേഷം ലാൻഡിങ്ങിനുള്ള അനുമതി അറിയിക്കുമെന്നാണ് ചൈന അറിയിച്ചിട്ടുള്ളത് .

0

ഡൽഹി ;ചൈനയിൽ കൊറോണ വൈറസ് ബാധിച്ച ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരെ ഇൻഡയിലേക്ക് തിരിക്കെത്തിക്കാനുള്ള ഇന്ത്യൻ വിമാനത്തിന്അനുമതി വൈകിപ്പിച്ചു ചൈന .രോഗ ബാധിതരെ മടക്കികൊണ്ടുവരുവാൻ ഇന്നലെയാണ് വ്യോമസേന വിമാനം പുറപ്പെടാൻ നിശ്ചയിച്ചിരുന്നത്. ചൈനയ്ക്കുളള മരുന്നും മറ്റ് മെഡിക്കല്‍ സാമഗ്രികളും കൊണ്ടുപോകുന്ന വിമാനത്തില്‍ ഇന്ത്യക്കാരെ കൊണ്ടുവരാനാണ് തീരുമാനം. ഇതിനായി വ്യോമസേനയുടെ സി–17 വിമാനം ഡല്‍ഹയില്‍ സജ്ജമായി നില്‍ക്കുകയാണ്. വൈറസ് ബാധിത മേഖലകളില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഒട്ടേറെ രാജ്യങ്ങളുടെ വിമാനങ്ങള്‍ ചൈനയിലെത്തുന്നുണ്ടന്ന കാര്യം ചൂണ്ടിക്കാട്ടി . ചൈന ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിക്ഷേധിച്ചതു .വിമാന താവളങ്ങളിൽ തിരക്കാ കുറഞ്ഞശേഷം ലാൻഡിങ്ങിനുള്ള അനുമതി അറിയിക്കുമെന്നാണ് ചൈന അറിയിച്ചിട്ടുള്ളത് .
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരണം 2,345 ആയി. ഇന്നലെമാത്രം 109 പേര്‍ മരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 76,288 ആയി. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. 397 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം ഹുബെയ് പ്രവിശ്യക്ക് പുറത്തുള്ള ജയിലുകളില്‍ കൊറോണ പടര്‍ന്നതായി ചൈന സ്ഥിരീകരിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ കൊറോണ വ്യാപിക്കുന്നുണ്ട്. ഇറാനില്‍ ഇന്നലെ രണ്ടുപേരും ഇറ്റലിയില്‍ ഒരാളും വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ഇറാനില്‍ മരിച്ചവരുടെ എണ്ണം നാലായി. 13 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ലബനനിലും ഇസ്രയേലിലും ആദ്യമായി രോഗം സ്ഥിരീകരിച്ചു

You might also like

-