കൊ​റോ​ണ വൈ​റ​സ് സം​സ്ഥാ​നം ജാ​ഗ്ര​ത​യോ​ടെ ; കോ​ട്ട​യ​ത്ത് ഒ​രാ​ള്‍ നിരീക്ഷണത്തിൽ

ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്ന് വ​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്

0

കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രെ സം​സ്ഥാ​നം ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ട്. കോ​ട്ട​യ​ത്ത് ഒ​രാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്ന് വ​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ര്‍ നി​ല​വി​ല്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കെ​തിരെ സം​സ്ഥാ​നം അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്നെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ള​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ചൈ​ന​യി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ ഇ​തു​വ​രെ 25 പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 830 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.ജ​പ്പാ​ന്‍, ദ​ക്ഷി​ണ​കൊ​റി​യ, അ​മേ​രി​ക്ക, സിം​ഗ​പ്പൂ​ര്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും വൈ​റ​സ് ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​വ​രി​ലാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

You might also like

-