കോൺഗ്രസ്സിലെ പെൺപട ,ഷാനിമോള്‍ ഉസ്മാന്‍,ബിന്ദു കൃഷ്ണ,പത്മജ വേണുഗോപാല്‍

കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത പ്രതിഷേധമാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വന്നതിന് പിന്നാലെയുണ്ടായത്.

0

തിരുവനന്തപുരം :പെൺപട ഒരുങ്ങി 2021 കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നിലവില്‍ പ്രഖ്യാപിച്ച പട്ടികയിലെ പെണ്‍കരുത്ത് ഇവരാണ്.

1. പി.കെ. ജയലക്ഷ്മി-മാനന്തവാടി

2. കെ.എ. ഷീബ-തരൂര്‍

3. പത്മജ വേണുഗോപാല്‍-തൃശൂര്‍

4. പി.ആര്‍. സോന -വൈക്കം

5. – അരൂര്‍

6. അരിത ബാബു- കായംകുളം

7. രശ്മി ആര്‍- കൊട്ടാരക്കര

8. ബിന്ദു കൃഷ്ണ- കൊല്ലം

9. അന്‍സജിത റസല്‍- പാറശാല.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെതിരെ കെപിസിസി ആസ്ഥാനത്ത് തലമുണ്ഠനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. സീറ്റ്‌ കിട്ടാത്തതിന്റെ പേരിൽ പരസ്യ പ്രതിഷേധം നടത്തിയത് ശരിയായില്ല. പരാതി ഉണ്ടെങ്കിൽ നേതൃത്വത്തിനു മുന്നിലായിരുന്നു പ്രതിഷേധിക്കേണ്ടിയിരുന്നതെന്നും തെരഞ്ഞെടുപ്പ് സമയത്തെ ഈ പ്രതിഷേധം പാർടിക്ക് നാണക്കേടുണ്ടാക്കുന്നതായിപ്പോയെന്നും ദീപ്തി പ്രതികരിച്ചു.ലതിക സുഭാഷ് സീറ്റ്‌ ലഭിക്കേണ്ട ആളാണ്. ഏറ്റുമാനൂർ വേണമെന്ന് വാശി പിടിച്ചത് കൊണ്ടാണ് സീറ്റ്‌ കിട്ടാതെ പോയത്. ലതികക്കും ബിന്ദുവിനും സീറ്റ്‌ നൽകണം എന്ന് ആവശ്യപ്പെട്ട് എഐസിസിക്ക് മെയിൽ അയച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത പ്രതിഷേധമാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വന്നതിന് പിന്നാലെയുണ്ടായത്. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെതിരെ കെപിസിസി ആസ്ഥാനത്ത് തലമുണ്ഠനം ചെയ്ത് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് താനടക്കമുള്ള വനിതകളെ അപമാനിച്ചെന്നും പറഞ്ഞായിരുന്നു അസാധാരണ പ്രതിഷേധം നടത്തിയത്. ഏറ്റുമാനൂരിൽ സ്വതന്ത്രരായി മത്സരിക്കാനുള്ള സാധ്യത തള്ളാതെയാണ് ലതികാ സുഭാഷ് പാർട്ടി ആസ്ഥാനം വിട്ടത്.