കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രക്ഷോപത്തിന് കോൺഗ്രസ്‌

ജമ്മു കശ്മീരില്‍ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും തടവില്‍ തുടരുന്ന സാഹചര്യം, സാനപത്തീക പ്രതിസന്ധി, നെഹ്‍റു കുടുംബത്തിന്‍റെ സുരക്ഷ പിന്‍വലിച്ചത്, വാട്സാപ്പ് ചോര്‍ത്തല്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിന് മുന്നിലുളളത്. പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാനായി സമാനചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷപാര്‍ട്ടികളെയും ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്

0

ഡൽഹി :കാർഷികമേഖലയിലെ തകർച്ച കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പാര്‍ലമെന്‍റില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പൌരത്വഭേദഗതി ബില്‍ അടക്കമുള്ള നിരവധി ബില്ലുകള്‍ നാളെ ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രം അവതരിപ്പിക്കും ജമ്മു കശ്മീരില്‍ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും തടവില്‍ തുടരുന്ന സാഹചര്യം, സാനപത്തീക പ്രതിസന്ധി, നെഹ്‍റു കുടുംബത്തിന്‍റെ സുരക്ഷ പിന്‍വലിച്ചത്, വാട്സാപ്പ് ചോര്‍ത്തല്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിന് മുന്നിലുളളത്. പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാനായി സമാനചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷപാര്‍ട്ടികളെയും ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.ഇതിന്‍റെ ഭാഗമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ അവകാശം കവര്‍ന്നെടുക്കുന്ന രീതിയില്‍ ബില്ലുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കിയതായി വാര്‍ത്തസമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ഫാത്തിമ ലത്തീഫിന്‍റെ ആത്മഹത്യ വിഷയം കേരളത്തില‍് നിന്നുള്ള എം.പിമാര്‍ ഒറ്റക്കെട്ടായി പാര്‍ലമെന്‍റില്‍ ഉയര്‍ത്തും. പ്രളയത്തില്‍ നാമമാത്ര സഹായം നല്‍കിയ നടപടിക്കെതെരെയും കേരള എംപിമാര്‍ പ്രതിഷേധിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് നടക്കുന്ന രണ്ടാമത്തെ പാര്‍ലമെന്‍റ് സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്. ഡിസംബര്‍ പതിമൂന്നിനാണ് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിക്കുക. പൌരത്വ ഭേദഗതി ബില്‍, ഡല്‍ഹിയിലെ 1728 കോളനികള്‍ നിയമപരമാക്കുന്നത് സംബന്ധിച്ച ബില്ലുകള്‍ അടക്കം 22 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതിരിപ്പിച്ചേക്കും.

You might also like

-