കർഷക പ്രക്ഷോപം ,പഞ്ചാബ് തദ്ദേശ തെരെഞ്ഞെടുപ്പിൽ ബി ജെ പി ക്ക് കനത്ത തിരിച്ചടി കോർപറേഷനുകളിൽ ഭരണം ഉറപ്പിച്ചു കോൺഗ്രസ്സ്

ബിജെപി പലയിടങ്ങളിലും മൂന്നാംസ്ഥാനത്തു നാലാം സ്ഥാനത്തുമാണ് ഏറ്റവുമൊടുവിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളിൽ കോൺഗ്രസ് വിജയമുറപ്പിച്ചുകഴിഞ്ഞു.

0

അമൃത്സർ: തദ്ദേശ തെരെഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ ആദ്യ ഫല ചുകങ്ങളിൽ ബി ജെ പി ക്ക് കനത്ത തിരിച്ചടി ഫല അറിഞ്ഞ നിരവധി സീറ്റുകളിൽ കോൺഗ്രസാണ് മുന്നിൽ . രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളാണ്. ബിജെപി പലയിടങ്ങളിലും മൂന്നാംസ്ഥാനത്തു നാലാം സ്ഥാനത്തുമാണ് ഏറ്റവുമൊടുവിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളിൽ കോൺഗ്രസ് വിജയമുറപ്പിച്ചുകഴിഞ്ഞു. നാലെണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നു. മൊഹാലി കോർപ്പറേഷനിലെ ഫലം പ്രഖ്യാപിക്കുന്നത് നാളേയ്ക്ക് മാറ്റിയിട്ടുണ്ട്. അങ്ങനെ എട്ടിൽ ഏഴ് കോർപ്പറേഷനുകളിലും കോൺഗ്രസ് മുന്നിട്ടുനിൽക്കുകയാണ്.
കേന്ദ്ര കാർഷിക നിയമങ്ങളെച്ചൊല്ലി കർഷകരുടെ പ്രക്ഷോഭം ആരംഭിച്ചതിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് . ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയുടെ മുൻ സഖ്യകക്ഷിയുമായ ശിരോമണി അകാലിദൾ (എസ്എഡി) ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കാർഷിക നിയമങ്ങളെക്കുറിച്ചുള്ള ഒരു ‘റഫറണ്ടം’ ആയി കണക്കാക്കുന്നു.

എട്ട് മുൻസിപ്പൽ കോർപ്പറേഷനുകളിലെ 2302 വാർഡുകളിലേക്കും, 109 മുൻസിപ്പൽ കൌൺസിൽ നഗർ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബതിന്ദയിൽ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടെ ഭരണം കോൺഗ്രസ്സിന് ലഭിച്ചു . മൊഗ, ഹോഷിയാർപൂർ, കപൂർത്തല, അബോഹർ, പത്താൻ‌കോട്ട്, ബറ്റാല, ബതിന്ദ -53 വർഷത്തിന് ശേഷം ഭരണം തിരിച്ചു .ഭരണകക്ഷിയായ കോൺഗ്രസിനും, ആം ആദ്മി പാർട്ടി, ശിരോമണി അകാലി ദൾ എന്നീ പാർട്ടികൾക്കും നിർണായകമാണെങ്കിലും, അഗ്നിപരീക്ഷ ബിജെപിക്കാണ്. കർഷകനിയമങ്ങൾക്കെതിരെ പ്രക്ഷോഭം അലയടിക്കുന്ന പഞ്ചാബിൽ, നിയമങ്ങൾ പാസ്സാക്കിയ ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പിൽ ജനരോഷം വ്യക്തമാണ്. 71.39 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ തീർച്ചയായും ബിജെപി ഒട്ടും അനുകൂലമല്ലന്ന വ്യക്തമാണ്.