മോദിയെ നീചനായ മനുഷ്യന്‍ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് മണിശങ്കര്‍ അയ്യര്‍

മൂല്യങ്ങൾക്ക് വില നൽകാത്ത താഴെ കിടയിലുള്ള മനുഷ്യനാണ് മോദി എന്നും മണിശങ്കർ അയ്യർ ആരോപിച്ചു.

0

ദില്ലി: മോദിയെ നീചനായ മനുഷ്യന്‍ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. മോദി വിടുവായനായ പ്രധാനമന്ത്രിയാണ്. ഇനി 10 ദിവസം കൂടിയെ മോദി പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകൂ എന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. മൂല്യങ്ങൾക്ക് വില നൽകാത്ത താഴെ കിടയിലുള്ള മനുഷ്യനാണ് മോദി എന്നും മണിശങ്കർ അയ്യർ ആരോപിച്ചു.

2017 ഡിസംബർ ഏഴിനായിരുന്നു മണിശങ്കർ അയ്യർ മോദിയെ നീചനായ മനുഷ്യൻ എന്ന് വിളിച്ചത്. അന്ന് ഏറെ വിവാദമായ പരാമര്‍ശത്തില്‍ സമ്മര്‍ദ്ദത്തിലായ കോണ്‍ഗ്രസ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.

You might also like

-