സുനന്ദ പുഷ്‌കർ കേസ് അന്വേഷത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി കോടതി.

മൊബൈൽ ഫോണും ലാപ്‌ടോപും ശശിതരൂരിന് കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി കണ്ടെത്തി.

0

സുനന്ദ പുഷ്‌കർ കേസ് അന്വേഷത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി കോടതി. മൊബൈൽ ഫോണും ലാപ്‌ടോപും ശശിതരൂരിന് കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകൾ അന്വേഷണഉദ്യോഗസ്ഥൻ അവഗണിച്ചെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോട് 24 ന് ഹാജരാകാൻ നിർദേശം നൽകി

2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷകർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവ് ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മരണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിയ്ക്കുന്നതിനിടെ ഇരുവരും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികൾ ഉണ്ടായിരുന്നു.മരണത്തിനു തൊട്ടു മുൻപ് ശശി തരൂരിന് സുനന്ദ പുഷ്‌കർ ഇ-മെയിൽ അയച്ചിരുന്നു. ജീവിക്കാനാഗ്രഹിക്കുന്നില്ല താൻ മരിക്കാൻ പോകുന്നു എന്ന് വ്യക്തമാക്കിയായിരുന്നു സുനന്ദ സന്ദേശമയച്ചത്.

You might also like

-