കുട്ടികിഴിക്കലിൽ അവകാശമുന്നയിച്ച്ബി.ജെ.പിയും കോൺഗ്രസും മിസോറാമിൽ ആശങ്കയറിയിച്ച് കോൺഗ്രസ്സ്

" അത്ഭുതപ്പെടുത്തുന്ന ഫലമാണ് ഉണ്ടാകുക അത് കോൺഗ്രസ്സിന് അനുകൂല വിധിയാനാണ് ഉണ്ടാക്കാൻ പോകുന്നത്

0

ഡൽഹി :മധ്യപ്രദേശിലെ ഉയർന്ന വോട്ടിങ്ങ് ശതമനം താങ്കൾക്ക് അനുകൂലമാകുമെന്ന അവകാശവാദമായി കോൺഗ്രസ്സും ബി ജെ പിയും രംഗത്തു വന്നു ..പോളിംഗ് ശതമാനം വർധിച്ചത് ” അത്ഭുതപ്പെടുത്തുന്ന ഫലമാണ് ഉണ്ടാകുക അത് കോൺഗ്രസ്സിന് അനുകൂല വിധിയാനാണ് ഉണ്ടാക്കാൻ പോകുന്നത്” തെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും അവകാശപ്പെട്ടു.

വോട്ടെടുപ്പ് പൂർത്തിയായ മിസോറാമിൽ വോട്ടിങ്ങ് ശതമാനം കുറഞ്ഞത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ്.വോട്ടിങ്ങ് യന്ത്രങ്ങളുടെ തകരാർ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ മാത്രമായിരുന്നു എന്നാണ് കോൺഗ്രസിന്റെ ആരോപണം. മണിക്കൂറുകളോളമാണ് പലയിടങ്ങളിലും വോട്ടിങ് നിർത്തിവെക്കേണ്ടി വന്നതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിലും സംസ്ഥാനത്ത് വോട്ടിങ്ങ് ശതമാനം ഉയരുകയാണ് ‘ ഉണ്ടായത്. 2013 ൽ 72.7 ശതമാനമായിരുന്ന വോട്ടിങ്ങ് ഇത്തവണ 74.61 ആയി വർധിക്കുകയായിരുന്നു. ഇന്നലയോടെ തെരഞ്ഞെടുപ്പും ബിജെപിയുടെ 15 വർഷത്തെ ഭരണവും അവസാനിച്ചെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു.

അതേസമയം വ്യപകമായി വോട്ടിങ് യന്ത്രം താറുമാറായതിനെതിരെ
ബി ജെ പി ക്കെതിരെ ആരോപണങ്ങളുമായി ദേശിയ പാർട്ടികളുടെ നേതാക്കൾ രംഗത്തുവന്നു ,മധ്യപ്രദേശിൽ വോട്ടിങ്ങ് യന്ത്രങ്ങൾ തകരാറിലായത് വോട്ടുകൾ സ്വന്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കുറ്റപ്പെടുത്തി. എന്നാൽ ആവശ്യമായ ഭൂരിപക്ഷത്തോടെ സർക്കാർ അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും പ്രതീക്ഷ പ്രകടിപ്പിച്ചു.
മുൻ തെരഞ്ഞെടുപ്പുകളെ അപേഷിച്ച് പോളിംഗ് ശതമാനത്തിൽ ഇടിവ് വന്നത് മിസോറാമിൽ ഭരണകക്ഷിയായ കോൺഗ്രസിന് ആശങ്ക യുണ്ടാക്കിയിട്ടുണ്ട് . അതേസമയം മുഖ്യമന്ത്രിയുടെ മണ്ഡലമായ സെർ ചീപ്പിൽ മികച്ച പോളിങ്ങും രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസും മിസോ നാഷ്ണൽ ഫ്രണ്ടും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ഭൂരിപക്ഷത്തിൽ
വലിയ ഏറ്റക്കുറച്ചലുണ്ടാകാനുള്ള സാധ്യത കുറവായതിനാൽ കൂട്ടുകക്ഷി മന്ത്രി സഭയുടെ സാധ്യതയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ബി ജെ പി സാന്നിധ്യമറിയിച്ച്ചെങ്കിലും . നേട്ടമുനടക്കാനാവിലാണ് പൊതുവെ യുള്ളത്.മധ്യപ്രദേശില്‍ 74.61 ശതമാനവും മിസോറാമില്‍ 75 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്

You might also like

-