ഡൽഹി നിശാലമാക്കാൻ കർഷകറാലി മോദിസർക്കായിരിനെതിരെ കര്ഷകപ്രക്ഷോപം

ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി (എഐകെഎസ്‌സിസി) നേതൃത്വത്തിലാണ് കര്‍ഷകപ്രക്ഷോഭം നടക്കുന്നത്. ഇരുപതോളം രാഷ്ട്രീയപാര്‍ട്ടികളും നിരവധി സാമൂഹ്യ സംഘടനകളും മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

0

ന്യൂഡല്‍ഹി:കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധനയങ്ങളിൽപ്രതിക്ഷേധിച്ച്     ലക്ഷങ്ങൾ  പങ്കെടുക്കുന്ന കര്‍ഷക മാര്‍ച്ച് ഇന്ന് ആരംഭിക്കും.വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കര്‍ഷക മാര്‍ച്ചുകള്‍ ബിജ്‌വാസന്‍, മജ്‌നു കാ തില, നിസാമുദ്ദീന്‍, ആനന്ദവിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് രാംലീല മൈതാനത്ത് കേന്ദ്രീകരിക്കും. ഇവിടെ നിന്നാണ് നാളെ രാവിലെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യുക.

ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി (എഐകെഎസ്‌സിസി) നേതൃത്വത്തിലാണ് കര്‍ഷകപ്രക്ഷോഭം നടക്കുന്നത്. ഇരുപതോളം രാഷ്ട്രീയപാര്‍ട്ടികളും നിരവധി സാമൂഹ്യ സംഘടനകളും മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനം ദര്‍ശിക്കുന്ന ഏറ്റവും വലിയ കര്‍ഷകമാര്‍ച്ചായിരിക്കും നടക്കാന്‍ പോകുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് എഐകെഎസ്‌സിസിക്ക് രൂപം നല്‍കിയത്.

കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിയമനിര്‍മാണങ്ങള്‍ നടത്തണമെന്നും അതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നുമാണ് പ്രക്ഷോഭത്തില്‍ പ്രധാനമായും ആവശ്യപ്പെടുന്നതെന്ന് എഐകെഎസ്‌സിസി കണ്‍വീനര്‍ കിസാന്‍സഭ ജനറല്‍ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍ അറിയിച്ചു. കാര്‍ഷിക കടക്കെണിയില്‍ നിന്നുള്ള മോചന നിയമം, എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ന്യായമായ താങ്ങുവില അവകാശമാക്കല്‍ നിയമം എന്നീ നിയമങ്ങള്‍ പാസാക്കണമെന്നാണ് ആവശ്യം. രണ്ടു സെഷനുകളിലായി മാര്‍ച്ചിനെ പ്രമുഖ കര്‍ഷക – സാമൂഹ്യ നേതാക്കളും പ്രമുഖ രാഷ്ട്രീനേതാക്കളും അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച കേരളത്തില്‍ നിന്നുള്ള കര്‍ഷകര്‍  പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നുണ്ട്. പ്രളയാനന്തരം കാര്‍ഷിക മേഖലയ്ക്കുണ്ടായ നഷ്ടപരിഹാരത്തിനായി സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.

You might also like

-