കോൺഗ്രസും ഇടതുപക്ഷവും വികസന വിരോധികളും അരാജകത്വവാദികളുമാണ് മോദി

അഴിമതിയുടെ കാര്യത്തിൽ ഇവര്‍ മത്സരിക്കുന്നു. വ്യവസായങ്ങളെ തകർത്തെറിഞ്ഞ ചരിത്രമാണ് ഇവർക്കുള്ളത്. ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം തകർത്തെറിഞ്ഞതാണ് ഇവരുടെ ട്രാക്ക് റെക്കോഡ്. കേരളത്തിന്റെ സ്ഥിതിയും ഇതുതന്നെയാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും പേരിലാണ് ഇന്ന് കേരളം ചർച്ച ചെയ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു

0

തിരുവനന്തപുരം| കോൺഗ്രസിനും ഇടതുപക്ഷത്തിനും പേരില്‍ മാത്രമാണ് വ്യത്യാസമെന്നും ഇരുകൂട്ടരെയും രാജ്യം തിരസ്കരിച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ എൻഡിഎ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസും ഇടതുപക്ഷവും വികസന വിരോധികളും അരാജകത്വവാദികളുമാണ്. അഴിമതിയുടെ കാര്യത്തിൽ ഇവര്‍ മത്സരിക്കുന്നു. വ്യവസായങ്ങളെ തകർത്തെറിഞ്ഞ ചരിത്രമാണ് ഇവർക്കുള്ളത്. ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം തകർത്തെറിഞ്ഞതാണ് ഇവരുടെ ട്രാക്ക് റെക്കോഡ്. കേരളത്തിന്റെ സ്ഥിതിയും ഇതുതന്നെയാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും പേരിലാണ് ഇന്ന് കേരളം ചർച്ച ചെയ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു

പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. ശ്രീനാരായണ ​ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസം​ഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ​ഗ്യാരന്റിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു.

അഞ്ചു വർഷത്തിൽ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ വലിയ വികസന പദ്ധതികൾ കൊണ്ട് വരും. വിനോദ സഞ്ചാര രംഗത്തു പുത്തൻ വികസന പദ്ധതികൾ വരും. കൂടുതൽ ഹോം സ്റ്റേകൾ തുടങ്ങുകയും തീര വികസനത്തിന്‌ മുൻഗണന നൽകുകയും ചെയ്യും. അതുപോലെ തന്നെ മത്സ്യസമ്പത്ത് കൂട്ടാൻ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി. ദക്ഷിനെന്ത്യയിലും ബുള്ളറ്റ് ട്രെയിൻ വരുമെന്നും സർവെ നടപടി പുതിയ സർക്കാർ തുടങ്ങുമെന്നും മോദി കൂട്ടിച്ചേർത്തു.

You might also like

-