ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല ഇടുക്കിയിൽ ഡീൻ?

കെ സി വേണുഗോപാലിന് ദില്ലിയില്‍ തിരക്കുകളുണ്ട്. ഉമ്മൻ ചാണ്ടി മൽസരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാല്‍ മൽസരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചെന്നാണ് വിശദീകരണം.മിടുക്കൻമാരും ചുണക്കുട്ടികളും കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഉണ്ടാകുമെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 16ല്‍ 13 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറായി

0

ഡൽഹി :കേരള രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കൾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിലാണ് കേന്ദ്രീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കെ സി വേണുഗോപാലിന് ദില്ലിയില്‍ തിരക്കുകളുണ്ട്. ഉമ്മൻ ചാണ്ടി മൽസരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാല്‍ മൽസരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചെന്നാണ് വിശദീകരണം.മിടുക്കൻമാരും ചുണക്കുട്ടികളും കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഉണ്ടാകുമെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 16ല്‍ 13 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറായി. അരമണിക്കൂറിനകം പ്രഖ്യാപനം ഉണ്ടാകും. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. ഇടുക്കിയിൽ ഡീൻ കുരിയാക്കോസ് തന്നെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായി

സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷമാണ് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും മാധ്യമങ്ങളെ കണ്ടത്. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. 16 സീറ്റിലും കൈപ്പത്തി ചിഹ്നത്തിലായിരിക്കും സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക

തെര‌ഞ്ഞെടപ്പ് സമിതി ചേരുന്നതിന് തൊട്ട് മുൻപാണ് പ്രമുഖര്‍ മത്സരിക്കാനില്ലെന്ന നിര്‍ണ്ണായക വിവരം രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മാധ്യമങ്ങളോട് പങ്കുവച്ചത്. തുടക്കം മുതലെ മത്സരിക്കാനില്ലെന്ന നിലപാടാണ് ഉമ്മൻചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കൾ എടുത്തിരുന്നത്.

അവസാനം നിമിഷം വരെയും വലിയ സമ്മര്‍ദ്ദമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉമ്മൻചാണ്ടിക്ക് ഉണ്ടായത്. ഉമ്മൻചാണ്ടി മത്സരിച്ചാൽ അത് യുഡിഎഫിന്‍റെ വിജയത്തിന് മുതൽക്കൂട്ടാകും എന്ന് തുടക്കം മുതൽ വിലയിരുത്തലും ഉണ്ടായിരുന്നു. .

 

You might also like

-