ബിഷപ്പിനെതിരെ മൊഴി നൽകിയ കന്യാസ്ത്രീകളുടെ ജീവൻ ഭീക്ഷണി ? കുറ്റപത്രം വേഗത്തിലാക്കണം

കേസ് അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കോട്ടയം എസ്.പിക്ക് പരാതി നല്‍കി.കേസിലെ സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു

0

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ലൈംഗിക പീഡന കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങി കന്യാസ്ത്രീകള്‍. കേസ് അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കോട്ടയം എസ്.പിക്ക് പരാതി നല്‍കി.കേസിലെ സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു.കുറ്റപത്രം പരിശോധിക്കുന്നതിനായി ഡി.ജി.പി നല്‍കിയിരിക്കുകയാണെന്നും  ഡി.ജി.പി അംഗീകരിച്ചാല്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറഞ്ഞു.കുറവിലങ്ങാട് സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോമിൽ കഴിയുന്ന സിസ്റ്റർ അനുപമ എം.ജെ, സിസ്റ്റർ ജോസഫിൻ എം.ജെ, സിസ്റ്റർ ആൽഫി എം.ജെ, സിസ്റ്റർ അൻസിറ്റ എം.ജെ, സിസ്റ്റർ നീന റോസ് എം.ജെ എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്. സാക്ഷികളായ തങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദം ഇതിനോടകം അങ്ങയുടെയും സർക്കാരിന്‍റെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടല്ലോയെന്നും പരാതിയിൽ കന്യാസ്ത്രീകൾ ചോദിക്കുന്നു. കേസിൽ കുറ്റപത്രം വൈകുന്തോറും തങ്ങൾ കടുത്ത സമ്മർദ്ദത്തിലും ഭയത്തിലുമാണെന്നും കന്യാസ്ത്രീകൾ പരാതിയിൽ പറയുന്നു.

അതിനിടെ ഫ്രാങ്കോയ്ക്ക് എതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായ സിസ്റ്റര്‍ ലിസി വടക്കേല്‍ രംഗത്തെത്തി. കന്യാസ്ത്രീമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസ്റ്റര്‍ ലിസിയുടെ പരാതി മൂവാറ്റുപുഴ ഡി.വൈ.എസ്.പിക്ക് കൈമാറി അന്വേഷണം ആരംഭിക്കാന്‍ എസ്.പി നിര്‍ദ്ദേശം നല്‍കിബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തിട്ട് അഞ്ചുമാസം കഴിഞ്ഞു. കുറ്റപത്രം വൈകുംതോറും സാക്ഷികള്‍ക്ക് സമ്മര്‍ദ്ദമേറുന്നെന്നാണ് കന്യാസ്ത്രീകളുടെ പരാതി. ഇനി കാത്തിരിക്കാന്‍ വയ്യെന്നും ഉടന്‍ നടപടി ഉണ്ടാകണമെന്നും കന്യാസ്ത്രീകള്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനോട് ആവശ്യപ്പെട്ടു.

You might also like

-