തനിക്കും ജോസ്‌ കെ മാണിക്കും രണ്ട്‌ നീതിയെന്ന്‌ പിജെ ജോസഫ്‌ പാർട്ടിയിൽ നിന്ന് പോരാടും

യു.ഡി.എഫില്‍ തുടരുമെന്നും മുന്നണിയിലെ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ്. കേരള കോണ്‍ഗ്രസില്‍ തനിക്കും ജോസ് കെ മാണിക്കും ഇരട്ട നീതിയാണെന്ന് പി.ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

0

തൊടുപുഴ :മത്സരിക്കുമെന്ന നിലപാടില്‍ നിന്നും പിന്മാറി കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ പി ജെ ജോസഫ്‌. യുഡിഎഫ്‌ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പാര്‍ട്ടിയില്‍ നിന്ന്‌ പ്രവര്‍ത്തിക്കുമെന്ന്‌ ജോസഫ്‌ വ്യക്തമാക്കി. യു.ഡി.എഫില്‍ തുടരുമെന്നും മുന്നണിയിലെ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ്. കേരള കോണ്‍ഗ്രസില്‍ തനിക്കും ജോസ് കെ മാണിക്കും ഇരട്ട നീതിയാണെന്ന് പി.ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം ഉന്നയിച്ചിരുന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ മറ്റൊരു പേരും ഉയര്‍ന്നു വന്നില്ല. പ്രാദേശിക വാദം ഉയര്‍ത്തി മനഃപൂര്‍വ്വം പിന്നീട് മാറ്റി നിര്‍ത്തുകയായിരുന്നു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവെച്ചു. പാര്‍ട്ടിയുടെ താത്പര്യത്തിനായി അത് അവഗണിച്ചെന്നും ജോസഫ് ഇടുക്കിയില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ ഇത്തരം അട്ടിമറികള്‍ ഇല്ലാതാക്കാനും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനായുള്ള പോരാട്ടം തുടരുമെന്നും ജോസഫ് പറഞ്ഞു.

You might also like

-