പ്രവാസി വിദ്യാർത്ഥികൾ സമാഹരിച്ച 21 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

വിദ്യാര്‍ത്ഥി പ്രസിഡന്റുമാരും അടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് തുക കൈമാറിയത്.

0

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ ക്മ്മ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റിലെ നാല് ശാഖകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍നിന്നുമായി പ്രളയാനന്തര കേരള പുനഃര്‍നിര്‍മ്മിതിക്കായി സമാഹരിച്ച 21 ലക്ഷം രൂപ കൈമാറി. പ്രിന്‍സിപ്പല്‍ ഡോ.വി.ബിനുമോനും സ്‌കൂളിന്റെ നാല് ശാഖകളിലേയും വിദ്യാര്‍ത്ഥി പ്രസിഡന്റുമാരും അടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് തുക കൈമാറിയത്.
ജീവകാരുണ്യ പ്രവര്‍ത്തികളിലൂടെ കുട്ടികളില്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കി തീര്‍ക്കുകയെന്നതും ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പ്രളയബാധിത കേരളത്തിന്റെ രക്ഷപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച മന്ത്രി ജി. സുധാകരനെയും തിരുവനതപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയെയും നേരില്‍ കണ്ടു ആശയവിനിമയം നടത്താനും സംഘത്തിന് കഴിഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പളും വിദ്യാര്‍ത്ഥി പ്രതിനിധികളും നേരിട്ട് തിരുവനന്തപുരത്തെത്തി സംഭാവന നല്‍കിയതില്‍ കേരള മുഖ്യമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചുവെന്നും ഗള്‍ഫില്‍ നിന്നും ആദ്യമായാണ് ഇങ്ങനെയൊരു ദൗത്യം എന്ന് മുഖ്യ മന്ത്രി അഭിപ്രായപ്പെട്ടതായും ഡോ. ബിനു മോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

You might also like