പള്ളിയില്‍ പോകുന്നതിനെ കുറിച്ചു തര്‍ക്കം; മകന്‍ പിതാവിനെ കുത്തികൊന്നു

യുവാവിനെതിരെ ഇതിനു മുന്‍പ് പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്തു ജയിലിലടച്ച പ്രതിക്കു 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

0

ടയ്‌ലന്‍ (ടെക്‌സസ്): ഒക്ടോബര്‍ 14 ഞായറാഴ്ച രാവിലെ പള്ളിയില്‍ പോകണമെന്നാവശ്യപ്പെട്ട പിതാവിനെ മകന്‍ കുത്തി കൊലപ്പെടുത്തി. പിതാവുമായി മകന്‍ തര്‍ക്കിക്കുകയും ഒടുവില്‍ കൊല്ലുകയും ചെയ്തു.

ടെക്‌സസ് ടയ്‌ലര്‍ സ്മിത്ത് കൗണ്ടിയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ബഹളം കേട്ടതിനെ തുടര്‍ന്നു സമീപത്തു താമസിച്ചിരുന്ന ഒരാളാണ് പൊലീസിനെ വിവരം അറിയിച്ചത്.

ടയ്‌ലര്‍ ഹൈയര്‍ ഡയമന്‍ഷ്യല്‍ മിനിസ്ട്രി ചര്‍ച്ചിലെ അംഗങ്ങളാണിരുവരും. ഇരുപത് വയസ്സുള്ള മകന്‍ പാട്രിക് ക്രൗഡര്‍ ജൂനിയറാണ് പൊലീസ് പിടിയിലായത്.

യുവാവിനെതിരെ ഇതിനു മുന്‍പ് പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്തു ജയിലിലടച്ച പ്രതിക്കു 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പിതാവ് ക്രൗഡറും ഭാര്യയും അഞ്ചുമക്കളും ഒരുമിച്ചാണു വീട്ടില്‍ താസമിച്ചിരുന്നത്. ചര്‍ച്ചിലെ മുതിര്‍ന്ന അംഗത്തിന്റെ മരണം ദുഃഖകരമാണെന്നും ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ചര്‍ച്ച് പാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.

You might also like