നാണയം വിഴുങ്ങിയത് മരണകരണമല്ല ആലുവയില്‍കുട്ടി മരിച്ചത് ശ്വസതടസ്സംമൂലമെന്നു രാസപരിശോധനാ ഫലം

കൂട്ടിക്ക് ആവശ്യമായ ഓക്സിജന്‍ രക്തത്തില്‍ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു ഓഗസ്റ്റ് ഒന്നാം തീയതിയാണ് ഒരു രൂപ നാണയം വിഴുങ്ങിയ കുട്ടി മരണപ്പെട്ടത്.

0

കൊച്ചി:ആലുവയില്‍ മൂന്ന് വയസുകാരന്‍ നാണയം വിഴുങ്ങിയ ശേഷം മരണമടഞ്ഞ സംഭവത്തില്‍ വഴിത്തിരിവ്. കടുങ്ങല്ലൂര്‍ സ്വദേശിയായ പൃഥ്വിരാജ് മരണമടഞ്ഞത് നാണയം അകത്ത് ചെന്നത് കൊണ്ടല്ല എന്ന രാസപരിശോധനാറിപ്പോർട്ട് . മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്നും ശ്വാസതടസമാണ് കാരണമെന്നും ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കുട്ടിക്ക് ന്യൂമോണിയ ഹൃദയ അറകള്‍ക്കും ശ്വാസകോശത്തിനും തകരാറുണ്ടാക്കി. കൂട്ടിക്ക് ആവശ്യമായ ഓക്സിജന്‍ രക്തത്തില്‍ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു ഓഗസ്റ്റ് ഒന്നാം തീയതിയാണ് ഒരു രൂപ നാണയം വിഴുങ്ങിയ കുട്ടി മരണപ്പെട്ടത്. നാണയം വിഴുങ്ങി 18 മണിക്കൂറുകള്‍ക്കുള്ളിലാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
സംഭവ ദിവസം, ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് വിട്ടു.തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പീഡിയാട്രീഷന്‍ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയക്കുകയായിരുന്നു. തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്.പഴവും ചോറും നല്‍കിയാല്‍ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ഇവിടെ നിന്നും ചികിത്സ നല്‍കാതെ പറഞ്ഞുവിട്ടുവെന്നാണ്ആരോപണം

You might also like

-