ത്രീഡി പ്രിന്റിംഗ് ഗണ്‍ ഡിസൈനര്‍ കോഡി വില്‍സണ്‍ അറസ്റ്റില്‍

Cody Wilson, 3D printed-gun designer, arrested in Taiwan on US sexual assault charge

0

ഓസ്റ്റിന്‍: ത്രി ഡി പ്രിന്റിങ്ങ് ഗണ്‍ ഡിസൈന്‍ ചെയ്ത കോഡി വില്‍സന്‍ ലൈംഗീക പീഡന കേസില്‍ തായ് വാനില്‍ അറസ്റ്റിലായി. സെപ്റ്റംബര്‍ 21 വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്.ഓസ്റ്റിന്‍ ആസ്ഥാനമായി ത്രി ഡി പ്രിന്റിങ്ങ്, ഗണ്‍ ബ്ലു പ്രിന്റ്‌സ് വില്‍പന നടത്തുന്ന കമ്പനി ഉടമ കൂടിയാണ് കോഡി വില്‍സന്‍.

30 വയസ്സ് പ്രായമുള്ള കോഡി ഓസ്റ്റിനില്‍ ടീനേജ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ അന്വേഷണം നേരിടുകയായിരുന്നു.ബുധനാഴ്ചയായിരുന്നു കോഡി ഓസ്റ്റിനില്‍ നിന്നും തായ്‌വാനിലേക്ക് പോയത്.

ഓസ്റ്റിന്‍ പൊലീസ് കോഡിയുടെ പേരിലുള്ള കേസ് അന്വേഷിക്കുന്നു എന്ന് അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു തായ്‌വാന്‍ യാത്ര. യുഎസ് ട്രാവല്‍ രേഖകള്‍ അമേരിക്ക തടഞ്ഞുവച്ചിരിക്കെ ആവശ്യമായ ലീഗല്‍ ഡോക്യുമെന്റ്‌സ് ഇല്ലാതെ തായ്‌വാനിലേക്ക് പ്രവേശിപ്പിച്ചതിനാണു തായ്‌വാന്‍ ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കോഡിയെ അറസ്റ്റ് ചെയ്തത്.

വെബ്‌സൈറ്റിലൂടെ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കോഡി 16 വയസ്സുള്ള പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.ത്രി ഡി ഗണ്‍ ബ്ലു പ്രിന്റ് വില്‍ക്കുന്നതു സംബന്ധിച്ചു ഫെഡറല്‍ കോടതിയില്‍ കേസും നിലവിലുണ്ട്. വെബ് സൈറ്റിലൂടെ ബ്ലൂ പിന്റ് വില്‍ക്കുന്നത് നിരോധിക്കണമെന്ന് 19 സംസ്ഥാനങ്ങള്‍ ഇതിനകം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

You might also like