വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

രാവിലെയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് . ബാലഭാസ്‌കറിന്‍റെ മകള്‍ തേജസ്വി ബാല മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാല ബാസ്ക്കറിനെ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0

തിരുവനന്തപുരം: പതിനാറു വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആറ്റുനോറ്റു ലഭിച്ച കുരുന്നാണ് നിനച്ചിരിക്കാതെ വന്ന അപകടത്തില്‍ പൊലിഞ്ഞത്. 16 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു വയലിനിസ്റ്റ് ബാലബാസ്ക്കറിന്‍രെയും ലക്ഷ്മിയുടേയും വി്വാഹം

കുടുംബങ്ങളുടെ എതിര്‍പ്പുകളെ വക വയ്ക്കാതെ കോളേജ് കാലത്തെ പ്രണയിനിയെ ജീവിതത്തില്‍ ഒപ്പം കൂട്ടുകയായിരുന്നു ബാലഭാസ്ക്കര്‍. അന്ന് ഇരുവരും കോളേജ് വിദ്യാര്‍ഥികള്‍. 2016ലാണ് തേജസ്വി ബാലയെന്ന കുസൃതിക്കുടുക്ക ഇരുവരുടേയും ജീവിതത്തിലേക്കെത്തുന്നത്. എന്നാല്‍ കണ്ടു കൊതി  തീരും മുമ്പേ ലാളിച്ച് കൊതി തീരും മുമ്പേ വിധി തട്ടിയെടുക്കുകയായിരുന്നു ആ കുഞ്ഞു മാലാഖയെ.

ഇന്ന് രാവിലെയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് . ബാലഭാസ്‌കറിന്‍റെ മകള്‍ തേജസ്വി ബാല മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാല ബാസ്ക്കറിനെ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാറിലുണ്ടായിരുന്ന ഭാര്യ ലക്ഷ്മി, വാഹനമോടിച്ച ഡ്രെെവര്‍ അർജുൻ എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

You might also like

-